കേരളത്തിൽ പ്രളയ പ്രതിരോധത്തിന് പുതിയ പദ്ധതി, ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതികളും പ്രളയവും ശാസ്ത്രീയമായി പ്രതിരോധിക്കുന്നതിനായി പുതിയ പദ്ധതി. ഐ ഐ ടിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’ എന്ന പേരിലെ പദ്ധതിയുടെ സമഗ്ര രൂപരേഖ ഐ ഐ ടി വിദഗ്ധ സംഘം മുഖ്യമന്ത്രി വി ഡി സതീശന് കൈമാറുകയും പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്തു.

പുഴകളിലെ മണൽ നീക്കം ചെയ്യുന്നത് പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത രീതിയിൽ ശാസ്ത്രീയ പഠനത്തിന് ശേഷം മാത്രമേ നടപ്പിലാക്കാവൂ എന്ന് ഐ ഐ ടി വിദഗ്ധർ ശുപാർശ ചെയ്തതായാണ് വിവരം. അതേസമയം, പദ്ധതിയുടെ പ്രായോഗികതയും തുടർനടപടികളും അടിയന്തരമായി പരിശോധിക്കാൻ ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *