രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഇനി അഭിഭാഷകൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും പഠനം പൂർത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്. 1991-ൽ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News