ഭക്ഷ്യസുരക്ഷയും വ്യാപാരബന്ധവും ശക്തമാക്കാൻ ബഹ്‌റൈൻ

മനാമ: ബഹ്‌റൈന്റെ വ്യാപാര പങ്കാളിത്തം ശക്തമാക്കുന്നതിനും ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനുമായി തായ്‌ലൻഡുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇതിന്റെ ഭാഗമായി തായ് തലസ്ഥാനമായ ബാങ്കോക്കിൽ വിവിധ ഉദ്യോഗസ്ഥരുമായും വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് അംഗം ഖാലിദ് അൽ അമീൻ അറിയിച്ചു. സ്വകാര്യ മേഖലയ്ക്കായി പുതിയ വിപണികൾ തുറക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ഏഷ്യൻ തലത്തിൽ ഹലാൽ വ്യവസായത്തിലും ഉൽപ്പന്ന മേഖലയിലും ബഹ്റൈന് സ്ഥിരം പങ്കാളിത്തം ഉറപ്പാക്കുന്നതിനായുള്ള ചർച്ചകളും സന്ദർശനത്തിൽ നടക്കും. ഇതിനായി ചുലലോങ്കോൺ സർവകലാശാലയിലെ ഹലാൽ സെന്റർ പ്രസിഡന്റുമായി അൽ അമീൻ കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *