നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമോ?

ഡൽഹി: മനോഹരമായ കൈകൾക്കായി നെയിൽ പോളിഷുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്തവരുണ്ട്. പലവിധത്തിലും തരത്തിലുമുള്ള നെയിൽ ആർട്ടുകൾ വിപണിയിലുള്ള കാലവുമാണിത്. ഇതിനിടയിലാണ് നെയിൽ പോളിഷുകൾ കാൻസറിന് കാരണമാകുമെന്ന തരത്തിൽ സാമൂഹികമാധ്യമത്തിൽ പ്രചാരണമുണ്ടായത്. ഇക്കാര്യത്തിലെ വാസ്തവം പങ്കുവെക്കുകയാണ് ഗുരുഗ്രാമിൽ നിന്നുള്ള സർജിക്കൽ ഓങ്കോളജിസ്റ്റായ ഡോ. വർതിക വിശ്വാനി. പണ്ടുണ്ടായിരുന്ന നെയിൽ പോളിഷുകളിൽ ആരോഗ്യത്തിന് ഹാനികരമായിരുന്ന ഫാേർമൽഡിഹൈഡ്, ടോലുയീൻ, ഡിബിപി തുടങ്ങിയ രാസവസ്തുക്കൾ ഉണ്ടായിരുന്നെന്നും അതിൽ ഫാേർമൽഡിഹൈഡിനെ ലോകാരോഗ്യ സംഘടന കാൻസറിന് കാരണമാകുന്ന ഘടകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. വർതിക വ്യക്തമാക്കി. എന്നാൽ, വല്ലപ്പോഴും നെയിൽ പോളിഷ് ഇടുന്നവർ കാൻസർ സാധ്യതയേക്കുറിച്ച് ഭയക്കേണ്ടതില്ലെന്നും വർതിക പറയുന്നുണ്ട്. പക്ഷേ, സലൂണുകളിലും മറ്റും ജോലിചെയ്യുന്നവർ ഇത്തരം കെമിക്കലുകൾ സ്ഥിരമായി ശ്വസിക്കുന്നത് നേസോഫാരിഞ്ച്യൽ കാൻസർ സാധ്യത കൂട്ടുമെന്ന് ഡോ. വർതിക ഓർമ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *