ഹാജിമാർ വൈകുന്നേരം 4 മണി വരെ ക്യാമ്പുകളിൽ തുടരണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം

ജിദ്ദ: ഹജ്ജിന്റെ സുപ്രധാന കർമമായ അറഫാ സം​ഗമവുമായി ബന്ധപ്പെട്ട് ഹാജിമാർക്ക് കർശന നിർദേശങ്ങൾ നൽകി ഹജ്ജ്-ഉംറ മന്ത്രാലയം. പകൽ സമയത്തെ കഠിനമായ ചൂട് കണക്കിലെടുത്ത് തീർഥാടകർ വൈകുന്നേരം 4 മണി വരെ അവരുടെ ക്യാമ്പുകളിൽ തന്നെ തുടരണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തിരക്ക് ഒഴിവാക്കുന്നതിനും തീർഥാടകരുടെ സുരക്ഷയും കണക്കിലെടുത്താണ് മന്ത്രാലയം നിർദേശം നൽകിയത്. അറഫാ ദിനത്തിൽ 45 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അറഫാ പ്രഭാഷണം വിവിധ ദൃശ്യ മാധ്യമങ്ങൾ വഴി എല്ലാ ക്യാമ്പുകളിലും തത്സമയം സംപ്രേഷണം ചെയ്യുന്നതിനാൽ ആവശ്യമില്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *