കർണാടക : കർണാടക കോൺഗ്രസിലെ അധികാരത്തർക്കങ്ങളും രാഷ്ട്രീയ നാടകങ്ങളും പുതിയൊരു ഘട്ടത്തിലേക്ക് . സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാര പങ്കുവെക്കൽ ചർച്ചകൾ കൂടാതെ അടുത്ത തലമുറയിലെ യുവനേതാക്കൾ തമ്മിലുള്ള പുതിയൊരു മത്സരത്തിനും സംസ്ഥാന രാഷ്ട്രീയം വേദിയാകുകയാണ്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മക്കൾ ഉപമുഖ്യമന്ത്രി പദവിക്കായി രംഗത്തെത്തിയതോടെ കർണാടകയിൽ മറ്റൊരു കസേര കളിക്ക് കളമൊരുങ്ങിയിരിക്കുന്നു. സംസ്ഥാനത്ത് ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കങ്ങൾ. മല്ലികാർജുൻ ഖാർഗെയുടെ മകനും നിലവിലെ ഐ.ടി-ബി.ടി മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ, സിദ്ധരാമയ്യയുടെ മകനും മുൻ എം.എൽ.എയുമായ യതീന്ദ്ര സിദ്ധരാമയ്യ എന്നിവരുടെ പേരുകളാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്.
കോൺഗ്രസിൽ വീണ്ടും കസേരകളി
