Author: Anju Jolly Alex

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. പേരാമ്പ്ര കൂത്താളിയിലാണ് സംഭവം. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്. രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ സ്ലാബിന്‍റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തണ്ടോറ ഉമ്മര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം ഉണ്ടായത്.പരിക്കേറ്റ ശ്വേതയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇഎംഎസ് […]
Read more

പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും, ഇന്ധനവില കുറച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ധനവില കുത്തനെ കുറച്ച് പാകിസ്ഥാൻ. പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നത്. യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെയാണ് ആഗോള വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചത്. പെട്രോളിന് ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പാകിസ്ഥാനിലെ പുതിയ ഇന്ധന നിരക്കുകൾ നിലവിൽ വരും. പെട്രോൾ വില […]
Read more

വെള്ളാപ്പള്ളി രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി

ആലപ്പുഴ: വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി. കെ. കെ മഹേശൻ്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് എസ്എൻഡിപി സംരക്ഷണസമിതി ചെയർമാർ എസ്. ചന്ദ്രസേനൻ പറഞ്ഞു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ സ്വാധീനം കൊണ്ടാണ് വെള്ളാപ്പള്ളി പല കേസുകളിൽ നിന്നും രക്ഷപ്പെട്ടതെന്നും എസ്. ചന്ദ്രസേനൻ പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയതിനിടെയാണ് എസ്എൻഡിപി സംരക്ഷണസമിതിയുടെ പ്രതികരണം വന്നിരിക്കുന്നത്. എസ്എൻഡിപി യോഗത്തെ കൊള്ളയടിച്ചുവെന്നും അഴിമതി നടത്തിയെന്നുമുള്ള കൃത്യമായ തെളിവുകളോടെയുള്ള കുറ്റപത്രം […]
Read more

സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറുന്നു; ബജറ്റിനെതിരെ വിമര്‍ശനവുമായി എം.വി ​ഗോവിന്ദൻ

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്‍റെ കന്നി ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബജറ്റ് അദാനിക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഭാഷണം. പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുകയും, കോർപ്പറേറ്റുകൾക്ക് സ്വത്ത് നൽകുകയും ചെയ്യുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്നും അദ്ദേഹം ​കുറ്റപ്പെടുത്തി. ചാർട്ടേഡ് വിമാനത്തിലെ വി.ഡിയുടെ യാത്ര എല്ലാം വിൽക്കാൻ വേണ്ടിയാണെന്നും എല്ലാം അദാനിക്ക് വേണ്ടിയാണെന്നും എം. വി ​ഗോവിന്ദൻ വിമർശിച്ചു. […]
Read more

ജി.സുകുമാരൻ നായരെ വീണ്ടും NSS ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തെരഞ്ഞെടുത്തു. ബജറ്റ് യോഗമാണ് ഐക്യകണ്ഠേന അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തത്. ട്രഷററായി എൻ വി അയ്യപ്പൻ പിള്ളയും തുടരും. കാലാവധി അവസാനിച്ചതിനെ തുടർന്ന്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമായിരുന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ പുറത്തായി. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒഴിവ് വന്ന 9 സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും കാലാവധി തീർന്നതിനാലാണ് വീണ്ടും ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് എടുക്കാത്തതെന്നുമാണ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ […]
Read more

ജനങ്ങളുടെ സ്വന്തം കേന്ദ്രം, നേമത്ത് എംഎൽഎ ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമത്ത് എംഎൽഎ ഓഫീസ് തുറന്ന് രാജീവ് ചന്ദ്രശേഖർ. പാപ്പനംകോടിന് സമീപമാണ് പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഏത് സാധാരണക്കാരനും തങ്ങളുടെ പ്രശ്നങ്ങളും ആശങ്കകളും അറിയിച്ച് കൃത്യമായ മറുപടിയും പരിഹാരവും ഉറപ്പാക്കാനുള്ള ജനങ്ങളുടെ സ്വന്തം കേന്ദ്രമാണ് പുതിയ ഓഫീസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 24 മണിക്കൂറും ഓഫീസ് സേവനം ലഭ്യമാകുമെന്നും നേമത്ത് വലിയ മാറ്റം യാഥാർത്ഥ്യമാക്കുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം”വികസിത നേമം ആസ്ഥാനം […]
Read more

കെ.ബി ഗണേഷ്‌കുമാറിനെ NSS ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി

തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്നും ഒഴിവാക്കി. പകരം ബി.ആർ. കെ ബാബുവിനെ ഉൾപ്പെടുത്തി. ഒമ്പതംഗ ഡയറക്ടർ ബോർഡിൽ നിന്നാണ് ഗണേഷ് കുമാറിനെ ഒഴിവാക്കിയത്. ഗണേഷ്‌കുമാറിന്റെ അംഗത്വം പുതുക്കി നൽകിയില്ല. മറ്റ് എട്ട് പേരുടെയുെം അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം പുതുക്കാതിരുന്നത്. 9 പേരുടെ അംഗത്വം ആയിരുന്നു പുതുക്കേണ്ടിയിരുന്നത്. പത്തനാപുരം താലൂക്ക് യൂണിയന്റെ പിന്തുണ ലഭിക്കാത്തതാണ് ഗണേഷ് കുമാറിന്റെ അംഗത്വം പുതുക്കാതിരിക്കാൻ പ്രധാന കാരണമായതെന്നാണ് […]
Read more

മദ്യകമ്പനികളുടെ ആവശ്യം അംഗീകരിച്ചു; കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു

തിരുവനന്തപുരം: കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു. മദ്യകമ്പനികളുടെ ആവശ്യം അംഗീകരിച്ചാണ് നീക്കം. ഇന്നലെയാണ് നികുതി ഘടന നിശ്ചയിച്ചത്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് ‘ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 0.5 ശതമാനം മുതല്‍ 20 […]
Read more

3700 കോടിയുടെ ബോയിംഗ് വിമാനം; അമേരിക്കൻ പ്രസിഡന്റിന് ഖത്തറിന്റെ സമ്മാനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റിന് വമ്പൻ സമ്മാനം നൽകി ഖത്തർ. ഭാവിയിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വൺ ആയി ഉപയോഗിക്കാൻ 3700 കോടി രൂപ വിലവരുന്ന പുതിയ ബോയിംഗ് 747-8 വിമാനമാണ് ഖത്തർ ട്രംപിന് സമ്മാനിച്ചത്. പുത്തൻ വിമാനം ട്രംപ് വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കി. വാഷിംഗ്ടണിന് പുറത്തുള്ള സൈനിക താവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിലെ ഒരു കൂറ്റൻ ഹാങ്ങറിൽ നടന്ന ചടങ്ങിലാണ് ട്രംപ് ഈ വിമാനം പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്. പതിറ്റാണ്ടുകളായി പ്രസിഡന്റിന്റെ വിമാനത്താവളമായി പ്രവർത്തിക്കുന്ന […]
Read more

ടിക്കറ്റെടുത്തില്ലെങ്കിൽ പണി കിട്ടും; പിഴ ഇരട്ടി വാങ്ങാന്‍ റെയില്‍വേ

തിരുവനന്തപുരം: ഇനി മുതൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍ തയാറെടുത്ത് റെയില്‍വേ. കുറഞ്ഞ പിഴ 250ല്‍ നിന്ന് 500 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പിഴ നിരക്ക് വര്‍ധന നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ പുതിയ പിഴ നിരക്ക്‌ പ്രാബല്യത്തിൽ വരും. ടിക്കറ്റില്ലാത്ത യാത്രക്കാർ യാത്രാനിരക്കിനൊപ്പമാണ്‌ 500 രൂപ അധികം നൽകേണ്ടത്‌. വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് […]
Read more

Recent News