Author: Anju Jolly Alex

അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്

ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ രാംലല്ലയ്ക്ക് സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ കർമ്മങ്ങൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി പ്രത്യേക അന്വേഷണ സംഘം ഈ വെള്ളി കട്ടകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും അനുബന്ധ രേഖകളെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെങ്കിലും, ഇവ എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ […]
Read more

അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്ക് പിടി വീഴും; കുവൈത്തിൽ പരിശോധന ശക്തം

കുവൈത്ത് സിറ്റി: രാജ്യത്ത് റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി വ്യാപക പരിശോധന തുടർന്ന്ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായി പ്രധാന റോഡുകളിലും ഹൈവേകളിലും ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അമിതവേഗത ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിലക്കു […]
Read more

നിരോധിത ലഹരിമരുന്നുമായി ഇന്ത്യൻ പൗരൻ സൗദിയിൽ പിടിയിൽ

റിയാദ്: നിരോധിത ലഹരിമരുന്നായ ‘ഖാത്’ വിൽപന നടത്തുന്നതിനിടെ ഇന്ത്യൻ പൗരൻ സൗദി അറേബ്യയിൽ സുരക്ഷാ സേനയുടെ പിടിയിലായി. തെക്കൻ പ്രവിശ്യയായ അസീറിലെ അൽ ഫർഷ ഗവർണറേറ്റിൽ വെച്ചാണ് 58 കിലോഗ്രാം ഖാതുമായി ഇന്ത്യൻ പ്രവാസിയെ അഫ്‌വാജ് സെക്യൂരിറ്റി പട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്തത്. നിലവിൽ സുരക്ഷാ സേനയുടെ കസ്റ്റഡിയിലാണ് പ്രതി. ഇയാൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും, തുടർന്നുള്ള അന്വേഷണങ്ങൾക്കായി കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായും അധികൃതർ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്ത് മയക്കുമരുന്ന് കടത്തോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ സ്വദേശികളും […]
Read more

‘ഫ്രണ്ട്സി’ൻ്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു

എക്കാലത്തേയും ഇഷ്ടപ്പെട്ട സിറ്റ് കോം ഫ്രണ്ട്സിന്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. കുടുംബമാണ് മരണ വിവരം സ്ഥിരീകരിച്ചത്. 1974 ല്‍ തന്റെ 35-ാം വയസില്‍ ദ മേരി ടെയ്ലര്‍ മൂര്‍ ഷോ പോലുള്ള ഷോകളിലൂടെയാണ് ബറോസ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഫ്രണ്ട്സിന് പുറമെ ചീയേഴ്സ്, ടാക്സി, വില്‍ ആന്റ് ഗ്രേസ് തുടങ്ങിയ ടെലിവിഷന്‍ കോമഡി സീരീസുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ കോമഡികളുടെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംവിധായകന്‍ ലൈംലൈറ്റില്‍ നിന്ന് അകലം പാലിച്ചു […]
Read more

നിവിൻ പോളിയുടെ 50-ാം ചിത്രം വരുന്നു; സംവിധാനം അല്‍ഫോണ്‍സ് പുത്രന്‍

ആരുടെയും അസിസ്റ്റന്റ് ഡയറക്ടാറാകാതെ ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാ ലോകത്തേക്ക് കടന്നുവന്ന ആളാണ് സംവിധായകൻഅല്‍ഫോണ്‍സ് പുത്രന്‍. മലയാളത്തിലെ മികച്ച സംവിധായകരിലൊരാൾ. ആദ്യ ചിത്രത്തിലൂടെ തന്നെ ഇന്‍ഡസ്ട്രിയെ അദ്ദേഹം ഞെട്ടിച്ചിരുന്നു. എന്നാല്‍ അല്‍ഫോണ്‍സിന്റെ റേഞ്ച് വ്യക്തമായത് രണ്ടാമത്തെ ചിത്രമായ പ്രേമത്തിലൂടെയായിരുന്നു. ലോകസിനിമാചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ വിശേഷിപ്പിച്ച പ്രേമം മോളിവുഡിലെ നാഴികക്കല്ലുകളിലൊന്നായി മാറി. കേരളമൊട്ടാകെ തരംഗമായി മാറി. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും പ്രേമം എന്ന ചിത്രമായിരുന്നു നിവിന് കരിയറിൽ ബ്രേക്ക് ആയി മാറിയത്.ഇപ്പോഴിതാ […]
Read more

‘വിഭാഗങ്ങൾ ഇല്ല, ഒരൊറ്റ ശിവസേന മാത്രം’; ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: ശിവസേനയ്ക്ക് ഇപ്പോൾ വിഭാഗങ്ങൾ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻപ് ശിവസേന ഷിൻഡെ വിഭാഗം എന്ന് വിളിക്കണമായിരുന്നു, എന്നാൽ ഇപ്പോൾ ഒരൊറ്റ ശിവസേന മാത്രമായി മാറിയെന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് ശിവസേന അധ്യക്ഷൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ആണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ കോഹ്‌ലാപൂരിലുള്ള പൊതുറാലിയിൽ വെച്ചായിരുന്നു പരാമർശം. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന പിളർന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ […]
Read more

ലൈവ് ഷോയിൽ മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് പറഞ്ഞു; ചാനൽ അവതാരക രാജിവെച്ചു

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ അച്ഛന്‍ ഹോര്‍ഗെ മെസ്സി മരിച്ചെന്ന് ലൈവ് ഷോയിലൂടെ പറഞ്ഞ ചാനല്‍ അവതാരക രാജിവെച്ചു.ലുസു ടിവിയിലെ അവതാരകയായ ഫ്ളോറന്‍സിയ പെനയാണ് രാജിവെച്ചത്. ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ ആദ്യ ഗോളടിച്ചശേഷം മെസ്സി വിതുമ്പിയിരുന്നു. ഇതിന് പിന്നാലെയാണ് ലുസു ടിവിയിലെ അവതാരകയായ ഫ്ളോറന്‍സിയ, മെസ്സിയുടെ അച്ഛന്‍ മരിച്ചെന്ന് ചാനലിലൂടെ ലൈവായി പറഞ്ഞത്. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് മെസ്സിയുടെ അച്ഛന്‍ ചികിത്സയിലാണെന്ന് കുടുംബത്തിന് ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും കുടുംബം […]
Read more

വാഹനങ്ങളുടെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിച്ചാൽ പിഴ; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്

റിയാദ്: സൗദി അറേബ്യയിൽ ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങളുടെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെ ഉടമകൾക്ക് കർശന മുന്നറിയിപ്പുമായി സൗദി ട്രാഫിക് വകുപ്പ്. കാറിന്‍റെ ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിയന്ത്രണങ്ങൾ ഗതാഗത വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റിക്കറുകൾ പതിക്കുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്ന രീതിയിൽ, വാഹനത്തിെന്റെ പിൻവശത്തെ വിൻഡോകളിൽ 30 ശതമാനം വരെ മാത്രമേ കൂളിങ് സ്റ്റിക്കറുകൾ […]
Read more

കുവൈത്തിൽ താപനില ഉയരാൻ സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ വാരാന്ത്യത്തിൽ ഈർപ്പം ഉയരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന തെക്കുകിഴക്കൻ കാറ്റ് ചൂട് വർധിപ്പിക്കും. ഞായറാഴ്ച മുതൽ മിതമായതോ ശക്തമായതോ ആയ കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും തിങ്കളാഴ്ച വരെ ഇത് തുടരുമെന്നുമാണ് അറിയിപ്പ്. മരുഭൂമി പ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. അടുത്ത ആഴ്ചയുടെ തുടക്കത്തിൽ വീണ്ടും താപനില ഉയരും. പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ എത്താനിടയുണ്ട്. ഉപരിതല ന്യൂനമർദ്ദ […]
Read more

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. പേരാമ്പ്ര കൂത്താളിയിലാണ് സംഭവം. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്. രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ സ്ലാബിന്‍റെ ഒരു ഭാഗം ശ്വേതയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തണ്ടോറ ഉമ്മര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഓഫീസില്‍ ഉണ്ടായിരുന്ന സമയത്താണ് സംഭവം ഉണ്ടായത്.പരിക്കേറ്റ ശ്വേതയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി പേരാമ്പ്ര ഇഎംഎസ് […]
Read more

Recent News