Author: Anju Jolly Alex

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 160 രൂപ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെയാണ് നേരിയ വര്‍ധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 1,07,120 രൂപയായി. ഗ്രാമിന് 13,390 രൂപയുമായി. യുഎസ് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ വന്‍ ഇടിവിന് കാരണമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ ആഘാതം ഇറാന്‍ യുദ്ധം യുഎസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പലിശനിരക്ക് ചിലപ്പോള്‍ ഉയര്‍ത്തേണ്ടി […]
Read more

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്റണി തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ബസിൽ കയറിയ യാത്രക്കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്തുനിന്ന് ബസിൽ കയറിയ പ്രതി, ആദ്യം മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. യുവതി വിവരം […]
Read more

വീണയുടെ തുടർ ചോദ്യം ചെയ്യലിൽ പ്രതിസന്ധി; SFIO കോടതിയിൽ സമർപ്പിച്ച രേഖകൾ ഇഡിക്ക് ലഭിച്ചില്ല

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ ഇഡി അന്വേഷണത്തിൽ വീണയുടെ തുടർ ചോദ്യം ചെയ്യലിൽ പ്രതിസന്ധി. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച രേഖകൾ ഇനിയും ഇഡിക്ക് ലഭിച്ചിട്ടില്ല.134 രേഖകളാണ് എസ്എഫ്ഐഒയിൽ നിന്ന് ലഭിക്കേണ്ടത്. ഈ രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും വിളിപ്പിക്കുന്നതിൽ തീരുമാനമെടുക്കുകയുള്ളൂ. എസ്എഫ്ഐഒയുടെ മെല്ലപ്പോക്കാണ് നിലവിൽ ഇഡിക്ക് തടസമായിരിക്കുന്നത്. ഈ രേഖകൾ ലഭിച്ചെങ്കിൽ മാത്രമേ തുടർനടപടികളിലേക്ക് കടക്കാൻ കഴിയൂ. വേ​ഗത്തിൽ അന്വഷണം നടക്കാൻ ശ്രമിക്കുന്ന ഇഡിക്ക് മുമ്പിലാണ് നിലവിൽ ഈ പ്രതിസന്ധി. പത്ത് ദിവസത്തിനകം […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ കേസെടുക്കാനൊരുങ്ങി എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പുതിയ കേസെടുക്കാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. 2025-ലെ ദ്വാരപാലക പാളിമാറ്റത്തില്‍ കേസെടുക്കാനാണ് നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി. എസ് പ്രശാന്ത് അടക്കമുള്ളവര്‍ പ്രതികളാകും. 2025-ല്‍ ഗൂഢാലോചന നടന്നുവെന്ന നിഗമനത്തിലാണ് എസ്‌ഐടി. സ്വർണപാളികള്‍ കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും എസ്‌ഐടി വിലയിരുത്തുന്നു. ഭരണസമിതിയിലെ മൂന്നംഗങ്ങള്‍ അടക്കം പ്രതിപ്പട്ടികയിലേക്കെത്തും. പി.എസ് പ്രശാന്തിനൊപ്പം ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാര്‍, സന്തോഷ് എന്നിവരും പ്രതിപ്പട്ടികയിലെത്തുമെന്നാണ് സൂചന. ഒപ്പം തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണര്‍ രജിലാല്‍, ദേവസ്വം […]
Read more

വെള്ളാപ്പള്ളിക്ക് കുരുക്ക്; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നൽകി വിജിലൻസ് ഡയറക്ടർ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്. വെള്ളാപ്പള്ളി നടേശൻ, എം എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. അഴിമതി നിരോധന നിയമം ചുമത്തിയതിനാൽ സ‍ർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകണം. അതേസമയം വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് […]
Read more

ഫിഫ ലോകകപ്പ്; രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍ കടന്നു

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍ കടന്നു. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ് യുഎസ്എയുടെ ഒരു ഗോള്‍ നേടിയത്. ഓസ്ട്രേലിയന്‍ താരം കാമറോണ്‍ ബര്‍ജെസിന്റെ സെല്‍ഫ് ഗോളും യുഎസിന്റെ അക്കൗണ്ടിലെത്തി. മികച്ച മുന്നേറ്റങ്ങളുമായി ഓസ്‌ട്രേലിയയെ വിറപ്പിച്ചു. 11-ാം മിനിറ്റില്‍ യുഎസ് താരം ഫൊലാരിന്‍ ബലോഗണിന്റെ മുന്നേറ്റമാണ് ഓസ്‌ട്രേലിയയുടെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. പന്തുമായി ഇടതു വിങ്ങിലൂടെ കുതിച്ച ബലോഗണെ തടയാനുള്ള കാമറൂണ്‍ […]
Read more

കേരള എൻട്രൻസ് എക്സാമിനേഷൻ; വിദ്യാത്ഥികൾ നൽകിയ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാത്ഥികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. പുതുക്കിയ പ്രോസ്പെക്ടസ് പ്രകാരം 50 ശതമാനം മാർക്ക് പ്രവേശന പരീക്ഷയുടെയും 50 ശതമാനം യോഗ്യത പരീക്ഷയുടെ മാർക്കും കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. സി ബി എസ് ഇ, ഐസിഎസ്ഇ, കേരള സിലബസ് എന്നിവയുടെ ആവറേജ് മാർക്ക് കണക്കാക്കാനായി […]
Read more

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി അഭിഷേക് ബാനര്‍ജി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പാര്‍ലമെന്റ് ചേമ്പറിലെത്തി സ്പീക്കറുമായി അഭിഷേക് ബാനര്‍ജി കൂടിക്കാഴ്ച നടത്തിയത്. വിമത എം പിമാരെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആവശ്യം ഉന്നയിച്ചാണ് ടിഎംസി നേതാക്കാള്‍ സ്പീക്കറെ സമീപിച്ചത്. അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍, മഹുവ മൊയ്ത്ര, സൗഗതാ റോയ്, കല്യാണ്‍ ബാനര്‍ജി എന്നിവരാണ് കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നത്.നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിച്ചതിന് ശേഷം തങ്ങളെ പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കണമെന്ന […]
Read more

ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി; രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ കടയ്ക്കൽ പൊലീസ് പോക്സോ കേസെടുത്തു. ഒരു പ്രതി പൊലീസ് പിടിയിലായി. കടയ്ക്കൽ കോവൂർ സ്വദേശി 21 വയസ്സുള്ള സച്ചുവാണ് പിടിയിലായത്. കുട്ടിയ്ക്ക് മിഠയിയും മറ്റും നൽകി പ്രതിയുടെ വീട്ടിൽ കൂട്ടികൊണ്ട് പോയി പലതവണ പീഡനത്തിരയാക്കിയെന്ന് പൊലീസ്. പീഡനം നേരിൽ കണ്ട കുട്ടിയുടെ ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചത്. ഒരു വർഷത്തോളം കുട്ടി പീഡനത്തിന് ഇരയായതായി പൊലീസ്.
Read more

അധ്യാപികയായ യുവതി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺസുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്തിലാണ് മൊകേരി വള്ളങ്ങാട് സ്വദേശി ശരണിനെ പൊലീസ് പിടികൂടിയത്. ആണ്‍സുഹൃത്തിന്റെ മര്‍ദ്ദനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഞായറാഴ്ച ജീവനൊടുക്കാന്‍ ശ്രമിച്ച ആദിത്യയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്. ജൂണ്‍ എട്ടിന് തലശ്ശേരിയില്‍വെച്ച് യുവാവ് ആദിത്യയെ മര്‍ദ്ദിച്ചിരുന്നു. ഇക്കാര്യം ആദിത്യ വീട്ടിലെത്തി […]
Read more

Recent News