Author: Anju Jolly Alex

ശീതളപാനീയത്തിൽ മദ്യം കലർത്തി യുവതിയെ കൂട്ടബലാത്സം​ഗം ചെയ്തു

തെലങ്കാന: കർണാടകയിൽ 41കാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 10 പേർ അറസ്റ്റിൽ. ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത. മൊബൈൽ ഫോണിൽ പ്രതികൾ ദൃശ്യങ്ങൾ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഭർത്താവിനോട് പിണങ്ങി വീട് വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സാന്ത്വനിപ്പിക്കാനെന്ന വണ്ണം ഒപ്പം കൂടിയാണ് പ്രതികൾ ഉപദ്രവിച്ചത്. സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ ശീതളപാനീയം നൽകിയിരുന്നു. മദ്യം കലർത്തിയ പാനീയമാണ് ഇരുവരും യുവതിയെ കുടിപ്പിച്ചത്. […]
Read more

​ഗൺമാൻമാർക്ക് ആശ്വാസം; പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം

ആലപ്പുഴ: ആലപ്പുഴയിൽ വെച്ച് നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പ്രതികളായ അഞ്ച് പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം. വർഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് […]
Read more

എല്ലാം തീരുമാനിക്കുന്നത് മെസ്സി; വിവാദങ്ങൾക്ക് മറുപടി നൽകി പരിശീലകൻ ലയണൽ സ്കലോണി

ബ്യൂണസ് ഐറിസ്: ലോകകപ്പിന് തൊട്ടുമുമ്പ് അർജന്‍റീന ടീം ക്യാമ്പിൽ ഉണ്ടായ വിവാദങ്ങൾക്ക് മറുപടി നൽകി പരിശീലകൻ ലയണൽ സ്കലോണി. അർജന്‍റീന നായകൻ ലയണൽ മെസ്സിയെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ വിദേശ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് സ്കലോണിയുടെ ആക്ഷേപം. ടീമില്‍ ആരൊക്കെ വേണമന്നത് മുതല്‍ എല്ലാ തീരുമാനങ്ങളും മെസിയോട് ചോദിച്ചാണ് എടുക്കുന്നതെന്ന രീതിയിൽ വാർത്തകൾ വന്നതും, അത് ഒടുവിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള താരതമ്യങ്ങളിലേക്ക് വഴിമാറിയതുമാണ് സ്കലോണിയെ ചൊടിപ്പിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് സ്കലോണി മാധ്യമങ്ങൾക്കെതിരെ […]
Read more

ടി20 പരമ്പരയില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കി

ലണ്ടന്‍: ഇംഗ്ലണ്ട് – അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. ബിസിസിഐയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് താരത്തിന് വിശ്രമം അനുവദിച്ചത്. എന്നാല്‍, പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സിറാജ് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. വരാനിരിക്കുന്ന ക്രിക്കറ്റ് സീസണ്‍ കണക്കിലെടുത്ത്, കളിക്കാര്‍ക്ക് വിശ്രമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ബിസിസിഐ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് ശേഷമാണ് സിറാജിന് വിശ്രമം നല്‍കിയത്. ബിസിസിഐ മെഡിക്കല്‍ ടീമും ടീം […]
Read more

കങ്കണ റണാവത്തിന്റെ നഴ്സുമാർക്കെതിരായ അധിക്ഷേപം; ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്

ന്യൂഡൽഹി: എംപിയും നടിയുമായ കങ്കണ റണാവത്ത് നഴ്സിംഗ് സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്. ഇന്ത്യൻ യൂത്ത് കോൺഗ്രസ് മുൻ (ഗവേഷക വിഭാഗം) ദേശീയ കോർഡിനേറ്ററും ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കർക്ക് കത്ത് നൽകിയത്. കങ്കണ റണാവത്തിനോട് തന്റെ പ്രസ്താവന പിൻവലിച്ച് രാജ്യത്തെ ആരോഗ്യപ്രവർത്തകരോട് നിരുപാധികം പരസ്യമായി മാപ്പ് പറയാൻ നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നേഴ്സിംഗ് […]
Read more

ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ സിവിൽ -മിലിട്ടറി വിമാനത്താവളം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 13,000 കോടി രൂപ ചെലവിൽ പുതിയ ഗ്രീൻഫീൽഡ് സിവിൽ -മിലിട്ടറി വിമാനത്താവളം നിർമിക്കാൻ കേന്ദ്ര സർക്കാർ. ഗ്രേറ്റ് നിക്കോബാറിന്‍റെ തെക്കുകിഴക്കൻ തീരത്ത് ഗലാത്തിയ ബേയ്ക്ക് സമീപമുള്ള ചിങ്കനിലാണ് സൈനിക – സിവിലിയൻ ആവശ്യങ്ങൾക്കായുള്ള സംയുക്ത വിമാനത്താവളം സ്ഥാപിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കാംബെൽ ബേയിലുള്ള ഐഎൻഎസ് ബാസ് (INS Baaz) നാവിക വിമാനത്താവളം വികസിപ്പിക്കുന്നതിന് പകരമാണ് പുതിയ പദ്ധതി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ ആഗോള കപ്പൽ പാതയായ മലാക്ക കടലിടുക്കിന്റെ […]
Read more

ഇടുക്കിയില്‍ എച്ച് 1 എന്‍ 1ബാധിച്ച് വയോധിക മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ എച്ച് 1 എന്‍ 1 ബാധിച്ച് വയോധിക മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി മറിയാമ്മ (82) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 30 നാണ് മറിയാമ്മ പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. എച്ച് 1 എന്‍ 1 എന്താണ്? ലക്ഷണങ്ങൾ എന്തെല്ലാം? സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ട് ചെയ്തിട്ടുളളതാണ്. RNA […]
Read more

ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖല വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതുക്കിയ തൊഴിൽ നിയമങ്ങളുടെ അടിസ്ഥാനത്തിൽ, കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാൻ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പരിഷ്കരിക്കുകയും ചില രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം ഇനി മുതൽ ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീ-പുരുഷ ഗാർഹിക തൊഴിലാളികളെ കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യാവുന്നതാണ്. ഇന്ത്യക്ക് പുറമെ […]
Read more

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ല

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. എസ്ഐടി നൽകിയ ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തായിരുന്നു എസ്ഐടി ഹർജി. അതേസമയം, അന്വേഷണത്തിനെതിരായ എല്ലാ പരാമർശവും കോടതി നീക്കി. തന്ത്രിക്കെതിരെ ജാമ്യ ഉത്തരവിൽ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന നിർണായകമായ ഒരു പരാമർശവും കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്നു. ഈ പരാമർശങ്ങളാണ് കോടതി […]
Read more

‘വെള്ളാപ്പള്ളി’ രണ്ട് തോണിയിൽ കാലുവെക്കുന്നയാൾ; വിമർശനവുമായി പി.ജയരാജൻ

തിരുവനന്തപുരം: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണ് വെള്ളാപ്പള്ളി നടേശനെന്നാണ് പി. ജയരാജൻ പറഞ്ഞത്. വെള്ളാപ്പള്ളി നടേശൻ ഒരോ സമയം സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവും ആണെന്ന് ചൂണ്ടിക്കാണിച്ച പി ജയരാജൻ വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം ആണെന്നും കുറ്റപ്പെടുത്തി. ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും പി. ജയരാജൻ കുറ്റപ്പെടുത്തി. ‘കേരളത്തിലെ […]
Read more

Recent News