വിയർക്കേണ്ടി വരും; ഒമാനിൽ ചൂട് കൂടും
മസ്കറ്റ്: വരും ദിവസങ്ങളിൽ ഒമാനിൽ ചൂട് കൂടുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ താപനില ഉയർന്നേക്കുമെന്നും ചിലയിടങ്ങളിൽ ഇത് 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാമെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ വരണ്ടതും കഠിനവുമായ കാലാവസ്ഥ ശക്തമാകും. നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്‍റർ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശം അനുസരിച്ച് ഒമാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടും. ഇവിടെ താപനില 40-ന് മുകളിലും […]
Read more

