Author: Anju Jolly Alex

CPIM സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നേരിട്ട കനത്ത തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനായി ചേർന്ന സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. തോൽവിയുടെ കാരണങ്ങൾ അക്കമിട്ടു നിരത്തി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ, കടുത്ത വിമർശനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് പൂർണമായി അകന്നതും എസ്ഐആർ വിഷയവും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. ഭരണവിരുദ്ധ വികാരവും സർക്കാരിനെതിരായ ആസൂത്രിത പ്രചാരണങ്ങളും വോട്ടുകൾ വലിയ തോതിൽ നഷ്ടപ്പെടുന്നതിന് കാരണമായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വരും ദിവസങ്ങളിൽ […]
Read more

ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രയേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് പ്രാദേശിക […]
Read more

‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി

പുതിയ ചിത്രം ‘ലര്‍ക്കി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. പതിയിരിക്കുക എന്നര്‍ത്ഥമുള്ള ‘ലര്‍ക്ക്’ എന്ന പേരില്‍ തന്നെ കൗതുകമുണര്‍ത്തുന്ന സിനിമ എം.എ നിഷാദാണ് സംവിധാനം ചെയ്യുന്നത്. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്‍. ഹരികുമാര്‍ അവതരിപ്പിക്കുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുന്നതിന് മുന്നോടിയായാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രചാരണഗാനം പുറത്തിറക്കുന്നത്. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘Eyes on the prey’ എന്ന ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ […]
Read more

ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമെന്ന് മുഹമ്മദ് റിയാസ്

കോഴിക്കോട്: ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ എംജി സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ പി. എ മുഹമ്മദ് റിയാസ് എംഎല്‍എ. മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമാണെന്ന് റിയാസ് പറഞ്ഞു. സര്‍വകലാശാലകള്‍ മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ലെന്നും അതുകൊണ്ടുതന്നെ സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ’30 അംഗ സെനറ്റില്‍ ബിജെപി ദേശീയസമിതി അംഗം ഉള്‍പ്പെടെ 19 സംഘപരിവാറുകാരെയാണ് […]
Read more

മയക്കുമരുന്ന് കലർത്തിയ പേപ്പറുകളുമായി ഈജിപ്ഷ്യൻ സ്വദേശി കുവൈത്തിൽ പിടിയിലായി

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന ഒരു ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. മം​ഗഫ് പ്രദേശത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൃത്യമായ അന്വേഷണത്തിന്‍റെയും നിരീക്ഷണത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി കൂടാതെ മയക്കുമരുന്ന് വിതരണം ചെയ്യാൻ […]
Read more

തമിഴ്നാട്ടിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ല

ചെന്നൈ: തമിഴ്നാട്ടിലെ വിവാഹ രജിസ്ട്രേഷനിൽ വ്യക്തത വരുത്തി സർക്കാർ. വിവാഹം രജിസ്റ്റർ ചെയ്യാൻ അച്ഛനമ്മമാർ എത്തേണ്ടതില്ലെന്ന് സബ് രജിസ്ട്രാർമാർക്ക് കർശന നിർദേശം നൽകി ‌രജിസ്ട്രേഷൻ മന്ത്രി ലോകേഷ് തമിഴ്സെൽവൻ. ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തണം, സമ്മതപത്രം നൽകണം തുടങ്ങിയ ആവശ്യങ്ങൾ നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. ചില സബ് രജിസ്ട്രാർമാർ മിശ്രവിവാഹങ്ങളിലും പ്രണയവിവാഹങ്ങളിലും തടസവാദങ്ങൾ ഉയർത്തുന്നു എന്ന പരാതി ഉയർന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.
Read more

ഗർഭിണികൾക്ക് വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞ്

ഭോപ്പാൽ: മധ്യപ്രദേശിൽ ഗർഭിണികൾക്കായി അംഗൻവാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. പാണ്ഡുർണ ജില്ലയിലെ കാർഘട്ട് കാംതി ഗ്രാമത്തിലെ വച്ഛല ബായി ധുർവെ എന്ന ഗർഭിണിക്ക് നൽകിയ ലഡ്ഡു അടങ്ങിയ പോഷകാഹാരപ്പൊതിയിലാണ് ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്. വീട്ടിലെത്തിച്ച കവർ കുടുംബാംഗങ്ങൾ തുറന്നു നോക്കിയപ്പോഴാണ്ഇത് കണ്ടത്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇവർ ഈ ഭക്ഷണം കഴിക്കാതിരുന്നതും വലിയൊരു ദുരന്തം ഒഴിവായതും. ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയും ചോദ്യം ചെയ്തുകൊണ്ട് ഗ്രാമവാസികൾ കടുത്ത രോഷവുമായി […]
Read more

ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി

ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. മലയോര മേഖലയിൽ വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടി ആയ ജില്ലാ കലക്ടർ നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, […]
Read more

സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ​ഗാന്ധിയും

കൊച്ചി: സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും. സലിം കുമാറിൻ്റെ വിയോ​ഗത്തിൽ അ​ഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവെച്ചു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാർ എന്നും കുടുംബത്തിൻ്റെയും ആരാധകരുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മോദി കുറിപ്പിൽ പറഞ്ഞു. സലിം കുമാറിൻ്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി അനുശോചിച്ചു. […]
Read more

അടുത്ത കാലത്തൊന്നും CPIM നന്നാകാന്‍ പോകുന്നില്ല; ജി.സുധാകരൻ

ആലപ്പുഴ: പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയെന്ന് ജി. സുധാകരന്‍ എംഎല്‍എ. വെള്ളത്തില്‍ വീണ നനഞ്ഞ കോഴിയുടെ അവസ്ഥയിലാണ് അദ്ദേഹമെന്നും സുധാകരന്‍ പറഞ്ഞു. നിയമസഭയിലെ മറ്റ് സിപിഐഎം നേതാക്കളെയും അദ്ദേഹം പരിഹസിച്ചു. കെ. എന്‍ ബാലഗോപാലിന് സഭയില്‍ മിണ്ടാട്ടമില്ലെന്നും വി. ഡി സതീശനെതിരെ പറയാന്‍ ഒരു നേതാക്കള്‍ക്കും കഴിയുന്നില്ലെന്നും എഴുന്നേറ്റ് നിന്ന് പറയാന്‍ സഭയില്‍ ആരെങ്കിലും വേണ്ടേയെന്നും അദ്ദേഹം പരിഹസിച്ചു. തോമസ് ഐസക്ക് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ പറയുമായിരുന്നു. ഇടത്തോട്ട് മുണ്ടുടുത്താല്‍ മാത്രം ഇടതുപക്ഷം ആകില്ല. വലത്തോട്ട് മുണ്ടുടുത്താല്‍ […]
Read more

Recent News