Author: Anju Jolly Alex

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആത്മഹത്യയാകാമെന്ന നിഗമനത്തിൽ പൊലീസ്. സോനയുടെ ഭർത്താവ് രജിൻ ലാലിന് കാർ കത്തിയതിൽ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസിന് മനസിലായത്. രജിനുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മനം നൊന്ത് സോന ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് തൊട്ട് മുൻപും താൻ അനുഭവിച്ച പീഡനങ്ങൾ സഹോദരിയോട് സോന പറഞ്ഞിരുന്നു. സംഭവം നടക്കുന്ന വൈകിട്ട് സഹോദരിക്കൊപ്പം പേരാമ്പ്രയിൽ എത്തിയ സോന കന്നാസിൽ പെട്രോൾ വാങ്ങുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പെട്രോളുമായി […]
Read more

ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ അറബിക്കടലിലും ഹോർമുസ് കടലിടുക്കിലും പിടിമുറുക്കാനുള്ള ഇറാന്‍റെ നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഎഇ. ഹോർമുസ് കടലിടുക്കിൽ തങ്ങൾക്ക് പൂർണ്ണ നിയന്ത്രണമുള്ള ‘നിയന്ത്രിത സമുദ്രമേഖല’ പ്രഖ്യാപിച്ച ഇറാന്റെ നടപടി വെറും ‘പകൽക്കിനാവ്’ മാത്രമാണെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാൻ നേരിട്ട സൈനിക പരാജയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും മേഖലയിൽ പുതിയൊരു സാഹചര്യം സൃഷ്ടിക്കാനുമാണ് അവർ ശ്രമിക്കുന്നതെന്നും അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു. ‘പതിറ്റാണ്ടുകളായി അറബ് മേഖലയിൽ ഇറാൻ നടത്തുന്ന […]
Read more

ലോകത്തെ ആദ്യ ട്രില്ല്യണയർ ആകാനൊരുങ്ങി ഇലോൺ മസ്ക്

ലോകത്തെ ആദ്യ ട്രില്ല്യണയർ ആകാനൊരുങ്ങുയാണ് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. സ്പേസ് എക്സ് ഐപിഒ പൂർത്തിയായാൽ മസ്കിൻ്റെ സമ്പത്തിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് റിപ്പോർട്ട്. 1.25 ട്രില്യൺ ഡോളറാണ് സ്പേസ് എക്സ് സ്വയം കണക്കാക്കുന്ന മൂല്യം. ഇതോടെ മസ്കിൻ്റെ കൈയ്യിലുള്ള ഓഹരികളുടെ മൂല്യം 600 ബില്യൺ ഡോളറാകും. ടെസ്ലയുടെ കൂടി ഉടമയായ മസ്കിന് ഇതിന് പുറമേ 500 ബില്യൺ ഡോളർ ആസ്തിയുണ്ട്. സ്പേസ് എക്സ് ഓഹരിമൂല്യവും ചേരുമ്പോൾ ആകെ സമ്പത്ത് ഒരു ട്രില്യണിന് മുകളിലേക്ക് കടക്കുകയാണ്. റോക്കറ്റ് […]
Read more

ഭരണപക്ഷവുമായും പ്രതിപക്ഷവുമായും യോജിച്ച് പ്രവർത്തിക്കും; വി. മുരളീധരൻ

തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവുമായി വികസന വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കുമെന്ന് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ. പുതിയ സർക്കാർ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സബ് കാ സാത് സബ് കാ വികാസ് എന്ന മുദ്രാവാക്യം ആയിരിക്കും സഭയ്ക്ക് അകത്തും പുറത്തും സ്വീകരിക്കുക എന്നും വി. മുരളീധരൻ വ്യക്തമാക്കി. മോദിയുടെ വികസന പാതയിലേക്ക് കേരളവും എത്തും. ബിജെപി അംഗങ്ങൾ വേറിട്ട ശബ്ദമായി നിലകൊള്ളുമെന്നും വികസനത്തിന് വേണ്ടി നിലകൊള്ളുമെന്നും വി മുരളീധരൻ പറഞ്ഞു. നാടിന്റെ സ്വപ്നങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും ഉണ്ടായാൽ […]
Read more

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികൾക്ക് പരോൾ നൽകിയ സംഭവത്തിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കിയതിൽ അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണ് റിപ്പോർട്ട് തേടിയത്. എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചത്. ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം […]
Read more

ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവിയും ഇറാനിലേക്ക്

ടെഹ്റാൻ: പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴി തെളിഞ്ഞാ പാക് സേനാ മേധാവി ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം നിർത്തി, നാവിക ഉപരോധം നീക്കിയാൽ യുറേനിയം ശേഖരം കൈമാറുന്നതിലും ആണവ പദ്ധതി ചുരുക്കുന്നതിലും ഇറാൻ വഴങ്ങിയേക്കും. ‌‌ ഇറാന്റെ 25 ശതമാനം മരവിപ്പിച്ച […]
Read more

എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ AI 2651 വിമാനമാനത്തിന്റെ വാൽഭാഗമാണ് ലാൻഡിംഗിനിടെ റൺവേയിൽ തട്ടിയത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. യാത്രക്കാരും ജീവനക്കാരുമടക്കം എല്ലാവരും സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നെത്തിയ വിമാനമാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിലവിൽ വിമാനം വിശദമായ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. സംഭവത്തെത്തുടർന്ന് ഈ വിമാനത്തിന്റെ […]
Read more

മരിച്ചെന്ന് കരുതിയയാൾ ജീവനോടെ തിരിച്ചെത്തി; വിശ്വസിക്കാനാകാതെ കുടുംബം

റാഞ്ചി: ജാർഖണ്ഡിൽ മരിച്ചെന്ന് കരുതി ബന്ധുക്കൾ ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി അടക്കം ചെയ്തയാൾ ദിവസങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചെത്തി. 45-കാരനായ വിശ്രാം മുണ്ടയാണ് തിരിച്ചെത്തിയത്. പൊലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം, മെയ് 10-ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വിശ്രാം മുണ്ടയെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ വ്യാപകമായി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പൊലീസ് ഒരു ഓടയിൽ നിന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു മൃതദേഹം കണ്ടെടുത്തു. ഈ വിവരമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ […]
Read more

ഉഷ്ണതരം​ഗത്തിന് ശമനം; ഉത്തരേന്ത്യയിൽ മഴയെത്തുന്നു

ഡൽഹി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിട്ടുണ്ട്. ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയിലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം […]
Read more

അവസാന ലീഗ് മത്സരത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിം​ഗ്സ്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2026 സീസണിലെ അവസാന ലീ​ഗ് മത്സരത്തിനൊരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിയ ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികൾ. അഹമ്മദാബാദിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഇന്ന് ജയിച്ചാല്‍ സിഎസ്‌കെയ്‌ക്ക് പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ നിലനിര്‍ത്താം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം എം. എസ് ധോണി ഇന്നെങ്കിലും കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ വിരലിന് പരിക്കേറ്റ ധോണി റാഞ്ചിയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. മുമ്പ് അഞ്ച് […]
Read more

Recent News