Author: Anju Jolly Alex

പാലക്കാട് 12 വയസ്സുകാരന്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ 12 കാരന്‍ ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരിച്ചത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് പ്രദോഷിനെ കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. (ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക)
Read more

പാലക്കാട് എക്സൈസിൽ 59 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പാലക്കാട്: പാലക്കാട് എക്സൈസിൽ 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലംമാറ്റി ഉത്തരവിറക്കി. പിന്നാലെമാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലംമാറ്റ നടപടിയെന്ന ആക്ഷേപവുമായി ഉദ്യോഗസ്ഥർ രംഗത്തെത്തി. യുഡിഎഫിന് ഭരണം ലഭിച്ച സാഹചര്യത്തിൽ, കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശയിലാണ് മാനദണ്ഡങ്ങൾ അട്ടിമറിച്ചുള്ള സ്ഥലംമാറ്റ നടപടിയെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. ചെക്ക്പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 2 വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നു. എന്നാൽ മൂന്ന് മാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ചവരെ ഉൾപ്പെടെയാണ് വീണ്ടും സ്ഥലംമാറ്റിയത്. കേരള എക്സൈസ് സ്റ്റാഫ് […]
Read more

എഐക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി കാബിനറ്റ് തലത്തിൽ പ്രത്യേക വകുപ്പ് ഔദ്യോഗികമായി രൂപീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. വിവരസാങ്കേതികവിദ്യ, മറ്റ് അനുബന്ധ മേഖലകൾ എന്നിവയ്‌ക്കൊപ്പം വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പും ഉൾപ്പെടുത്തിയിരിക്കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇതിന് പുറമെ സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആന്റ് ജിയോളജി, കൈത്തറി-ടെക്സ്റ്റൈൽസ് എന്നിവയും അദ്ദേഹത്തിന്റെ വകുപ്പുകളിൽ ഉൾപ്പെടുന്നു. എഐ രം​ഗത്ത് വലിയ മുന്നേറ്റത്തിനായി കേരളം വലിയ ശ്രമങ്ങൾ നടത്തിവരികയായിരുന്നു. എഐ സാങ്കേതികവിദ്യയ്ക്കായി ഒരു പ്രത്യേക നയം രൂപീകരിക്കാനുള്ള പദ്ധതികൾ […]
Read more

നിയമസഭയില്‍ ‘മേനോന്‍’ ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി. ഡി സതീശന്‍. പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയില്‍ അച്ഛന്‍റെ മുഴുവന്‍ പേരും വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന് പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേ‍ര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ ‘വി ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന്‍ ഉപയോഗിച്ചിരുന്നത്. […]
Read more

മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധമാക്കി സുവേന്ദു അധികാരി സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാരിൻ്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവൻ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സർക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ന്യുനപക്ഷകാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന മുഴുവൻ എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമാകും. പശ്ചിമ ബംഗാളിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കി ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ നിര്‍ദ്ദേശം. സംസ്ഥാനത്തെ […]
Read more

കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്

മോഹൻലാലിന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം കിരീടം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ലോഹിതദാസ്–സിബി മലയിൽ കൂട്ടുക്കെട്ടിൽ 1989ൽ പുറത്തിറങ്ങിയ ചിത്രം 36 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്. ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിലാണ് ചിത്രം റീ റിലീസിന് തയ്യാറായിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് […]
Read more

ബം​ഗാളിലെ ഫാല്‍ത മണ്ഡലത്തില്‍ റീപോളിങ്

കൊൽക്കത്ത: ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഫാല്‍ത മണ്ഡലത്തില്‍ ഇന്ന് റീപോളിങ് നടക്കും. മണ്ഡലത്തിലെ 285 പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ് നടക്കുന്നത്. മെയ് 24ന് വോട്ടെണ്ണും. ഏപ്രില്‍ 29ന് നടന്ന വോട്ടെടുപ്പില്‍ കള്ളവോട്ടും ബൂത്ത് പിടിത്തവും ഉള്‍പ്പെടെ വ്യാപക അട്ടിമറി നടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടെടുപ്പ് തട്ടിപ്പും ക്രമക്കേടുകളും സംബന്ധിച്ച പരാതികളെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയാണ് എല്ലാ ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത്. കർശന സുരക്ഷാ സന്നാഹങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഓരോ […]
Read more

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് എംഎൽഎമാർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രോ ടേം സ്പീക്കർ ജി. സുധാകരന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ ഒൻപത് മണിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അംഗങ്ങളുടെ പേരിന്റെ അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് നാളെ നടക്കുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ വി.ഇ അബ്ദുൾ ഗഫൂർ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് സത്യപ്രതിജ്ഞയില്‍ വ്യത്യസ്തനായി. കന്നട ഭാഷയിലാണ് […]
Read more

‘തനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു’; റിജിൽ മാക്കുറ്റി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. തനിക്ക് സീറ്റ് കിട്ടാത്തതിൽ പാർട്ടിയിൽ ഒരു കലഹവും ഉണ്ടാക്കിയില്ലെന്നും ഇന്നല്ലെങ്കിൽ നാളെ അവസരങ്ങൾ വരുമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം തന്നെയാണ് റിജിലിൻ്റെ പോസ്റ്റ് വന്നിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന റിജിൽ മാക്കുറ്റി കണ്ണൂർ കോർപറേഷനിൽ മത്സരിച്ച് വിജയിച്ചിരുന്നു. റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ […]
Read more

കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; 50 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. 50ഓളം പേര്‍ക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. സ്ഥലത്ത് നിന്നും ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ആഭ്യന്തര മന്ത്രിയുടെ ഇടപെടലിലാണ് പൊലീസും കുടിയൊഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മീഷനും പിൻവാങ്ങിയത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരമായിരുന്നു കുടിയൊഴിപ്പിക്കല്‍. 60 വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ഭൂമി തര്‍ക്കമാണ് പ്രദേശത്ത് നിലനില്‍ക്കുന്നത്. ആകെയുള്ള 19.30 ഏക്കര്‍ പുറമ്പോക്ക് ഭൂമിയില്‍ മലയിടംതുരുത്ത് ഉന്നതി സ്ഥിതി ചെയ്യുന്ന 2.65 ഏക്കര്‍ […]
Read more

Recent News