Author: Ardra

ഭിന്നശേഷിക്കാർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ്: രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്കും പ്രവാസികൾക്കും നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ സ്വീകരിച്ചത്. രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷിക്കാർക്കായി റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ വിസ ഫീസ്, ഇഖാമ ഫീസ് എന്നിവ ഇനി സർക്കാർ വഹിക്കും. മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഗാർഹിക തൊഴിൽ തസ്തികകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുകയെന്നും സർക്കാർ അറിയിച്ചു. നയതന്ത്ര, സ്പെഷ്യൽ, ഒഫീഷ്യൽ […]
Read more

ഇത് ഇടതുപക്ഷ മുന്നണിയുടെ പരാജയമല്ല; പ്രതികരണവുമായി നടൻ വിനായകൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരിച്ച് നടൻ വിനായകൻ. ഇപ്പോൾ ഉണ്ടായത് കോൺഗ്രസിന്റെ വിജയമല്ലെന്നും കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ‘കേരളത്തെ ബംഗാളാക്കാൻ സമ്മതിക്കാത്ത അനേകം ഇടതുപക്ഷ സഹയാത്രികരുള്ള നാടാണിത്. കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല. ഈ തോൽവി വരാനിരിക്കുന്ന മഹാവിജയത്തിലേക്കുള്ള ചിന്തയുടെ തുടക്കമാകട്ടെ. ഇത് കോൺഗ്രസിന്റെ വിജയമല്ല. ഇടതുപക്ഷ സഹയാത്രികരുടെ വിജയം. ചിന്തിക്കുക’, എന്നായിരുന്നു വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, ഇടതുപക്ഷ മുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി നിരവധി […]
Read more

പ്രശസ്ത നിർമാതാവ് ആർ.ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു

ചെന്നൈ: പ്രശസ്ത നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മൃതദേഹം ബുധനാഴ്ച ചെന്നൈയിലെത്തിക്കും. ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ നിർമാണ കമ്പനികളിലൊന്നായ ‘സൂപ്പർ ഗുഡ് ഫിലിംസി’ന്റെ അമരക്കാരനായിരുന്നു അദ്ദേഹം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. വിജയ്, വെങ്കിടേഷ് , ശരത് […]
Read more

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കണം; കെ.കെ രമ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കെ കെ രമ. സിപിഎം അണികൾ തന്നെയാണ് പാർട്ടിയെ പരാജയപ്പെടുത്തിയതെന്നും അവർ പറഞ്ഞു. മാത്രമല്ല, ധർമ്മടം മണ്ഡലം പോലുള്ള സ്ഥലങ്ങളടക്കം പിറകോട്ടുപോയതിന്റെ പ്രധാന കാരണം ഭരണവിരുദ്ധ വികാരവും നേതൃത്വത്തോടുള്ള എതിർപ്പുമാണെന്നും കെ.കെ രമ കൂട്ടിച്ചേർത്തു. ‘ സിപി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കയ്യൂരും കരിവെള്ളൂരും ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. അത്രയേറെ ഭരണവിരുദ്ധതയും നേതാക്കളോടുള്ള എതിർപ്പും അവിടങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. […]
Read more

ബിജെപി മൂന്നിടത്ത് വിജയിച്ചത് വലിയ വിപത്ത്; ബിനോയ് വിശ്വം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ എല്ലാ സീറ്റുകളെയും ഫലം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പ്രതീക്ഷയ്ക്കതീതമായ പരാജയമാണ് ഉണ്ടായത്. എല്ലാ പരാജയവും വിശദമായി പരിശോധിക്കും. അതിനാണ് പാർട്ടി കമ്മിറ്റികൾ ചേരാൻ പോകുന്നത്. എല്ലാ ജില്ലകളിലും പാർട്ടി കമ്മറ്റികൾ കൂടും. നാദാപുരത്തെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിമർശനം പരിശോധിക്കും. മൂന്നിടത്ത് ബിജെപി സീറ്റ് നേടിയത് വലിയ വിപത്തായി തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പാർട്ടി വിലയിരുത്തൽ നടത്തും. അതിനു ശേഷം വൈകാതെ […]
Read more

മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ അല്ല തീരുമാനിക്കേണ്ടത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ അല്ല, ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് രമേശ്‌ ചെന്നിത്തല. എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് മിന്നുന്ന വിജയം. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സമൂഹ മാധ്യമങ്ങളല്ല ഹൈക്കമാൻഡാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കും. മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ അല്ല മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട്, എംഎല്‍എമാരുടെ താല്പര്യം എന്തെന്നറിയാൻ രണ്ട് നിരീക്ഷകര്‍ […]
Read more

വിതുര താലൂക്ക് ആശുപതിയിൽ നിന്ന് അണലിയെ പിടികൂടി

തിരുവനന്തപുരം: വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ആണ് അണലിയെ കണ്ടത്. ഇന്ന് രാവിലെ ആശുപത്രി ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഉടൻതന്നെ പരുത്തിപള്ളിയിലെ ആർആർടി ടീമിനെ വിവരമറിയിക്കുകയും ആർആർടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു. ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു. തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അതേസമയം, അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും ആശുപത്രി പരിസരത്ത് […]
Read more

പിണറായി വിജയൻ പ്രതിപക്ഷ നേതാവോ?; തീരുമാനം സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സാധ്യത. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകും. കേരളം നിയമസഭാ തിരഞ്ഞടുപ്പിന്റെ പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് എൽഡിഎഫ് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുതിർന്നനേതാവ് തന്നെ പ്രതിപക്ഷം ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിചയമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്ന രീതിയിൽ ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ഉന്നയിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് […]
Read more

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കായി വ്യാഴാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് നിരീക്ഷകർ ബുധനാഴ്ച്ച രാത്രി തിരുവനന്തപുരത്ത് എത്തും. എം.എൽ.എമാരെ ഒരുത്തരെ ആയി ഒറ്റക്ക് കണ്ട് അഭിപ്രായം തേടും. കോൺഗ്രസ്‌ ട്രഷറർ അജയ് മാക്കൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരാണ് എഐസിസി നിരീക്ഷകർ.102 സീറ്റ് വിജയത്തിന്റെ തിളക്കം മങ്ങുന്നതിനു മുമ്പേ സത്യപ്രതിജ്ഞ പൂർത്തിയാക്കി അധികാരം ഏറ്റെടുക്കണം എന്നാണ് യുഡിഎഫിലെ ആലോചന. മാത്രമല്ല, വിജയത്തിൻറെ ആവേശം നില നിൽക്കുമ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണം നടത്തിയാൽ […]
Read more

വെള്ളാപ്പള്ളി എനിക്കെതിരെ പ്രവർത്തിച്ചു; അതൃപ്തി പ്രകടിപ്പിച്ച് യു പ്രതിഭ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ തോൽവിയിൽ അതൃപ്‌തി പ്രകടിപ്പിച്ചു എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും യു പ്രതിഭ പറഞ്ഞു. മാത്രമല്ല, പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇത്തവണ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭ വിമർശിക്കുന്നത്. സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ കഴിഞ്ഞില്ലെന്നും പ്രതിഭ പറഞ്ഞു. കൂടാതെ, ആധികാരികമായി പാർട്ടി […]
Read more

Recent News