ആളൊഴിഞ്ഞ് ഡിഎംകെ ആസ്ഥാനം
ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ തിരിച്ചടി നേരിട്ടതിനെ തുടർന്ന് ആളൊഴിഞ്ഞ് ഡിഎംകെ ആസ്ഥാനം. അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ രാവിലെ വിജയം ആഘോഷിക്കാനെത്തിയ ഡിഎംകെ പ്രവർത്തകർ ഒരുക്കിയിരുന്ന പന്തലുകളും കസേരകളും നീക്കുകയാണ് ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ . സാധാരണഗതിയിൽ വോട്ടെണ്ണൽ ദിനത്തിൽ സജീവമായിരിക്കുന്ന പാർട്ടി ഓഫീസ് ഏറെക്കുറെ ആളൊഴിഞ്ഞ അവസ്ഥയിലാണ്. നഗരപ്രദേശങ്ങളിൽ വിജയുടെ പാർട്ടിക്ക് ലഭിക്കുന്ന വൻ പിന്തുണ ഡിഎംകെയുടെ വോട്ട് ബാങ്കിൽ വലിയ രീതിയിലുള്ള വിള്ളലുണ്ടാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ പരമ്പരാഗത ദ്രാവിഡ പാർട്ടികളെ […]
Read more

