ഡൽഹി: രാജ്യത്ത് ആധാർ കാർഡിന്റെ രൂപഘടനയിൽ മാറ്റം വരുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. വാർത്താ റിപ്പോർട്ടുകളെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെയും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആധാർ കാർഡിന്റെ രൂപത്തിൽ മാറ്റം വരുത്താൻ ആലോചന ഇല്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള പ്രചാരണം ജനങ്ങൾക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ആധാർ കാർഡിന്റെ രൂപഘടനയിൽ ഈ വർഷത്തിന്റെ അവസാനത്തോടെ മാറ്റം വന്നേക്കാമെന്നായിരുന്നു പ്രചാരണം. ഐഡന്റിറ്റി മോഷണവും ഡാറ്റാ ലീക്കും തടയാൻ ആണ് ഈ മാറ്റാമെന്നുമായിരുന്നു അവകാശവാദം. എന്നാൽ ഇത് പൂർണ്ണമായും തള്ളുകയാണ് കേന്ദ്ര മന്ത്രാലയം.
