അർജന്റീനയുടെ ബാർക്കോയെ സ്വന്തമാക്കി ചെൽസി
അർജന്റീനയുടെ യുവതാരം വാലന്റിൻ ബാർക്കോയെ സ്വന്തമാക്കി ചെൽസി. ഫ്രഞ്ച് ക്ലബ്ബ് ആർസി സ്‌ട്രോസ്ബർഗിൽനിന്നാണ് 21-കാരൻ ചെൽസിയിലേക്ക് എത്തുന്നത്. ഏഴ് വർഷത്തേ കരാറാണ്. പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള ചെൽസിയുടെ മത്സരത്തിൽ ടീമിനൊപ്പം ബാർക്കോ ചേരും. ഇന്ന് അഞ്ചിന് ഹോങ്കോങ്ങിൽ യുവന്റസിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ടീമിലുണ്ടായിരുന്ന മിഡ്ഫീൽഡറായ ബാർക്കോ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ജോർദാനെതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അത്. പകരക്കാരനായി ഇറങ്ങി 20 മിനിറ്റാണ് ബാർക്കോ ഗ്രൗണ്ടിലുണ്ടായിരുന്നത്. ബൊക്ക ജൂനിയേഴ്‌സ് അക്കാദമിയിൽ […]
Read more

