Category: latest

പുൽപ്പള്ളിയിൽ കവർച്ച; കവർന്നത് 6080 രൂപ

പുൽപ്പള്ളി: രാത്രി നഗരത്തിനുള്ളിലെ ചായക്കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ നരിക്കുണ്ട് കരിങ്കണ്ണയിൽ വീട്ടിൽ ആൽബിൻ (29) ആണ് പുൽപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാൾ പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് ലഹരിക്കേസുകളിലും പ്രതിയാണ്. അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള കടയിലാണ് ആൽബിൻ മോഷണം നടത്തിയത്. കടയുടെ ഷട്ടർ കുത്തിത്തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശയിലും മറ്റൊരു അറയിലും സൂക്ഷിച്ച 6080 രൂപ പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാരാജാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. […]
Read more

പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

കൊച്ചി: പ്രമുഖ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡിജോ കാപ്പന്റെ മൃതദേഹം സംസ്‌കരിച്ചു. പാലായിലെ ചെറുപുഷ്പം പള്ളിവിലയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളള നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി. ഇന്നലെ വൈകുന്നേരം നാലുമണി മുതല്‍ തുടങ്ങിയ പൊതുദര്‍ശനം ഇന്ന് മൂന്നുമണിവരെ നീണ്ടു. സഹപ്രവര്‍ത്തകര്‍, അനുയായികള്‍, സുഹൃത്തുക്കള്‍ എന്നുവേണ്ട രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. മൂന്നുമണിയോടെ വീടിനു സമീപത്തുള്ള ചെറുപുഷ്പം പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയി. സംസ്‌കാര ശുശ്രൂഷകള്‍ക്ക് […]
Read more

യുഡിഎഫ് ഭരണം പിടിച്ചാൽ മുഖ്യമന്ത്രിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം അതിവേഗത്തിലാകും

ഡൽഹി: യുഡിഎഫിന് ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് കെ സി വേണുഗോപാല്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആര് മുഖ്യമന്ത്രിയാകണമെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാമെന്ന് മുസ്ലീം ലീഗ് നേതാവ് മുനവറലി തങ്ങള്‍ വ്യക്തമാക്കി. കേരളത്തിലെ ഫലം എഐസിസിക്കും ഏറെ നിര്‍ണ്ണായകം. നാളെ വോട്ടെണ്ണുന്ന സംസ്ഥാനങ്ങളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം പൂര്‍ണ്ണ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നത് കേരളത്തില്‍ മാത്രമാണ്. […]
Read more

UDFന് 90 ലധികം സീറ്റ് കിട്ടും’; മാത്യു കുഴൽനാടൻ

കൊച്ചി: തൊണ്ണൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ . ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്നും മാത്യുകുഴൽനാടൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ടേക്കൺ ഫോർ ഗ്രാന്റഡ് അല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള സിപിഐഎം നീക്കം പാളി. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. കേരളം ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. വോട്ടെണ്ണൽ […]
Read more

രാജ്യത്ത് ആധാർ കാർഡിന്റെ രൂപം മാറുന്നു ? പ്രചാരണങ്ങളോട് പ്രതികരിച്ച് കേന്ദ്രം

ഡൽഹി: രാജ്യത്ത് ആധാർ കാർഡിന്റെ രൂപഘടനയിൽ മാറ്റം വരുന്നുവെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കേന്ദ്ര സർക്കാർ. വാർത്താ റിപ്പോർട്ടുകളെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെയും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആധാർ കാർഡിന്റെ രൂപത്തിൽ മാറ്റം വരുത്താൻ ആലോചന ഇല്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള പ്രചാരണം ജനങ്ങൾക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആധാർ കാർഡിന്റെ രൂപഘടനയിൽ ഈ വർഷത്തിന്റെ അവസാനത്തോടെ മാറ്റം വന്നേക്കാമെന്നായിരുന്നു പ്രചാരണം. ഐഡന്റിറ്റി മോഷണവും ഡാറ്റാ ലീക്കും തടയാൻ ആണ് ഈ […]
Read more

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍

ചെന്നൈ: ഷാര്‍ജ-ചെന്നൈ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ഇന്ന് പുലര്‍ച്ചെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വിമാനം നീങ്ങുന്നതിനിടെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി. വിമാനം ലാന്‍ഡ് ചെയ്തശേഷം ടാക്സിവേയിലൂടെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് തമിഴ്നാട് സ്വദേശിയായ 34-കാരന്‍ പുറത്തേക്ക് ചാടിയത്. യാത്രയ്ക്കിടയില്‍ ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭപ്പെട്ട ഇയാള്‍ വിമാനം നിര്‍ത്തുന്നതിന് മുന്‍പ് പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരന്‍ പുറത്തേക്ക് ചാടിയ ഉടന്‍തന്നെ പൈലറ്റ് വിമാനം നിര്‍ത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. സിഐഎസ്എഫ് […]
Read more

അബുദാബിയിൽ വാഹനാപകടം

അബുദാബി: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതുമൂലം ഉണ്ടാവുന്ന അപകടങ്ങളുടെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. പ്രധാന റോഡിലേക്ക് അശ്രദ്ധമായി വാഹനം പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടെയുള്ള ശ്രദ്ധക്കുറവുമാണ് ഈ അപകടങ്ങൾക്ക് കാരണമെന്നും പോലീസ് പറഞ്ഞു. പോലീസ് പുറത്തുവിട്ട വീഡിയോയിൽ വെളുത്ത ഒരു കാർ , പാർക്കിങ് ഏരിയയിൽ നിന്ന് റോഡിലേക്ക് പ്രവേശിക്കുമ്പോൾ പിന്നിൽ നിന്ന് അമിതവേഗതയിൽ വന്ന വാഹനത്തെ ശ്രദ്ധിച്ചില്ല. ഇതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയൂം ചെയ്തു. കൂടാതെ, ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. ഇടതുവശത്തേക്ക് മാറാൻ സിഗ്നൽ നൽകിയെങ്കിലും […]
Read more

രാജസ്ഥാനിൽ ഹോസ്റ്റൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ​ഗ്രില്ലുകൾ; പുതിയ പരീക്ഷണം വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് തടയാൻ

ജയ്പൂർ: രാജസ്ഥാനിലെ കോട്ടായിലുള്ള വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ ജീവനൊടുക്കുന്നത് തടയുന്നതിന്റെ ഭാഗമായി സീലിംഗ് ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ചു. നീറ്റ്, ഐഐടി-ജെഇഇ തുടങ്ങിയ കഠിനമായ മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദവും വർദ്ധിച്ചുവരുന്ന മരണ നിരക്കും കണക്കിലെടുത്താണ് ഹോസ്റ്റൽ അധികൃതർ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. @rvcjinsta എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്ന ദൃശ്യങ്ങൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇതിന്റെ ഭാഗമായി ഫാനുകളിൽ അമിതഭാരം അനുഭവപ്പെടുമ്പോൾ താഴേക്ക് വീഴുന്ന വിധത്തിലുള്ള സ്പ്രിംഗ്-ലോഡഡ് സംവിധാനങ്ങളും പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വീഡിയോയിൽ […]
Read more

കൊൽക്കത്തയിൽ സ്ട്രോങ് റൂമിന് പുറത്ത് തൃണമൂൽ പ്രതിഷേധം

കൊല്‍ക്കത്ത: കൊൽക്കത്തയിൽ സ്ട്രോങ് റൂമിന് പുറത്ത് തൃണമൂൽ കോൺഗ്രസ് പ്രതിഷേധമെന്ന് റിപ്പോർട്ട്. ഷഖാവത്ത് മെമ്മോറിയൽ സ്കൂളിലെ സ്ട്രോങ് റൂമിന് പുറത്താണ് പ്രതിഷേധം. ബിജെപിയുടെ കൊടിവെച്ച കാർ സ്കൂളിലേക്ക് പ്രവേശിച്ചെന്നും, പരിശോധന കൂടാതെ കേന്ദ്രസേന കാർ കടത്തിവിട്ടെന്നും ആരോപിച്ചാണ് പ്രതിഷേധം. അതേസമയം, ബംഗാളിലെ ഫാല്‍ത മണ്ഡലത്തിലെ 285 ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ്ങിന് ഉത്തരവിട്ടത് വ്യാപക ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്. മെയ് 21ന് റീപോളിങ് നടത്തി മെയ് 24ന് ഫലം പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.
Read more

ഡല്‍ഹിയിലെ യുവ ജഡ്ജിയുടെ മരണത്തില്‍ പരാതിയുമായി പിതാവ്

ഡല്‍ഹി: യുവ ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മകന്റെ ഭാര്യയ്ക്കെതിരേ ഗുരുതര ആരോപണവുമായി പിതാവ് . അമന്‍ കുമാര്‍ ജീവനൊടുക്കിയതിനു പിന്നില്‍ ഭാര്യ സ്വാതിയുടെയും ജമ്മുവില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ അവരുടെ സഹോദരി നിഥി മാലിക്കിന്റെയും മോശം പെരുമാറ്റമാണെന്നാണ് അമന്റെ പിതാവിന്റെ അരോപണം . നിഥിയുടെ നിയന്ത്രണത്തിലായിരുന്നു തന്റെ ഭാര്യയെന്നാണ് അമന്‍ പറഞ്ഞതെന്ന് പിതാവ് പറയുന്നു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കര്‍കര്‍ദുമ കോടതിയില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ് അമന്‍. […]
Read more

Recent News