Category: NEWS

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: സിപിഐഎം സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: എസ്എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം. രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ ശരിയായ പരിഹാരം കണ്ടെത്താതെ പോയതാണ് തിരിച്ചടിക്ക് കാരണമെന്നും വിമർശനം ഉയർന്നു. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ തള്ളിപ്പറയണമായിരുന്നുവെന്നും ന്യൂനപക്ഷ വിഭാ​ഗങ്ങൾ അകലാൻ കാരണം അതായിരുന്നുവെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മാത്രമല്ല, എം വി ഗോവിന്ദന്റെ ശൈലിയ്ക്കെതിരെയും വിമർശനം ഉണ്ടായി. എംവി ഗോവിന്ദന്റെ ഭാഷാശൈലി തിരുത്തണമെന്ന് വിമർശകർ […]
Read more

കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല; തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും കെ കെ രാഗേഷ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൽ‌ എൽഡിഎഫിൽ നിന്ന് വരെ സിപിഐഎമ്മിന് വിമർശനം നേരിടുന്നതിനിടെയാണ് കെകെ രാ​ഗേഷിന്റെ ന്യായീകരണം. പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും മുതിർന്ന നേതാക്കൾ വിമർശിച്ചു. ഇതിനിടെയാണ്, പി […]
Read more

പിണറായുടെ മന്ത്രക്കാർക്കും ധാർഷ്ട്യമായിരുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‌ മാത്രമല്ല, ഇടതുഭരണത്തിലെ മന്ത്രിമാർക്കും ധാർഷ്ട്യമായിരുന്നുവെന്ന് എൻ.സി.പി. സംസ്ഥാന ഭാരവാഹിയോഗത്തിൽ കുറ്റപ്പെടുത്തൽ. പല മന്ത്രിമാരും ധാർഷ്ട്യത്തോടെയാണ് ജനങ്ങളോട് ഇടപെട്ടത്. പാർട്ടിയുടെ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനോട് വീണ്ടും മത്സരിക്കരുതെന്ന് കോഴിക്കോട്ടെ പാർട്ടി ആവശ്യപ്പെട്ടിട്ടും കേട്ടില്ല. അദ്ദേഹം സ്വയം മാറിനിൽക്കേണ്ടതായിരുന്നുവെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. എലത്തൂരിൽ പരാജയപ്പെടുമെന്ന വിവരങ്ങൾ മറ്റുമേഖലകളിൽനിന്ന് കിട്ടിയിരുന്നില്ലെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയതായും ശശീന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങൾക്കെതിരേ നടത്തിയ പരാമർശങ്ങൾ തിരുത്തുന്നതിനുള്ള ഒരു നീക്കവും നേതാക്കളിൽനിന്ന് ഉണ്ടായില്ല. ഇത് […]
Read more

വിഡി സതീശന്റെ ശമ്പളം ഇരട്ടിയാകും

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശൻ തിങ്കളാഴ്ച ചുമതലയേൽക്കും. കോൺഗ്രസ് ഹൈക്കമാന്റ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചു. കെസ വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നു. ആരെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യത്തിൽ ചർച്ച നീണ്ടതോടെ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം പതിനൊന്നാം ദിവസമാണ് തീരുമാനം വന്നിരിക്കുന്നത്. മുഖ്യമന്ത്രിയായി വിഡി സതീശൻ എത്തുന്നതോടെ എംഎൽഎ എന്ന നിലയിൽ കിട്ടിയിരുന്നതിനേക്കാൾ ഇരട്ടിയിൽ അധികം ശമ്പളമാണ് ഇനി ലഭിക്കുക . എംഎൽഎമാരെക്കാൾ ശമ്പളം മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും കിട്ടും. ഇതിനേക്കാൾ […]
Read more

നാണമില്ലാത്ത കോൺഗ്രസാണ് ഇത്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തീരുമാനിച്ചതിൽ ബിജെപിയുടെ പ്രചാരണം കൂടുതൽ ശക്തമാക്കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലീഗ്, ജമാ അത്തെ സ്വാധീനമാണ് മുഖ്യമന്ത്രി തീരുമാനത്തിന് പിന്നിലെന്നാണ് ബിജെപി സംസ്ഥാന ഘടകം ആരോപിക്കുന്നത്. അത് ആവർത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ. 11 ദിവസത്തെ തർക്കങ്ങളും ചർച്ചകളും കഴിഞ്ഞ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള UDF കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഒരു പാർട്ടിക്ക് സ്വന്തം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമായ കാര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ […]
Read more

വി ഡി സതീശൻ നിലപാടുള്ള നേതാവ്; പുകഴ്ത്തി എം വി ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി എല്‍ഡിഎഫ് നേതാവും ആര്‍ജെഡി സംസ്ഥാന അധ്യക്ഷനുമായ എം വി ശ്രേയാംസ് കുമാര്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നിലപാടുളള നേതാവാണ് സതീശനെന്ന് അദ്ദേഹം പറഞ്ഞു. നന്നായി പഠിച്ച് മാത്രം സംസാരിക്കുന്ന നേതാവാണ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവായിരിക്കെ സതീശന്‍ നടത്തിയ ഇടപടലുകള്‍ മികച്ചതായിരുന്നു. അത് ജനം അംഗീകരിച്ചുവെന്നും തനിക്ക് അദ്ദേഹത്തിൽ പ്രതീക്ഷയുണ്ടെന്നും എം വി ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു . അതേസമയം, യുഡിഎഫില്‍ ആയിരിക്കെ താനും സതീശനും […]
Read more

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

കൊച്ചി: പ്രശസ്ത തെലുങ്കു താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി ആണ്. റാം പോത്തിനേനിയുടെ 23 ആം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുൻ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പോത്തിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “റാപോ23” പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിൽ […]
Read more

ആഭ്യന്തരവും മുഖ്യമന്ത്രിയ്ക്ക് തന്നെ?, പുതുമയും യുവത്വവുമുള്ള മന്ത്രിസഭ വരണം

തിരുവനന്തപുരം: പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ നിർണായകമായ അടുത്ത ചർച്ചയിലേക്ക് കടക്കുകയാണ് കോൺഗ്രസും യുഡിഎഫും. മുഖ്യമന്ത്രി അടക്കം 12 പേരാകും കോൺഗ്രസ് പ്രതിനിധികളായി മന്ത്രിസഭയിൽ ഉണ്ടാവുക. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ,പി സി വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, എ […]
Read more

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പിൽ വീട്ടിൽ അംബിക (60) ആണ് മരിച്ചത്. ഭർത്താവ് ചന്ദ്രനെ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം. സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ ഇന്ന് പുലർച്ചെയും ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. അംബികയുടെ കഴുത്തിന് പുറകിലാണ് വെട്ടേറ്റത്. […]
Read more

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു

ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. തിരുവനന്തപുരത്ത് 107 രൂപയിൽ നിന്നും പെട്രോൾ വില 110.76 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 108.62 രൂപയുമായി വർധിച്ചു . ഡീസലിന് നേരത്തെ 96.48 രൂപയായിരുന്നു. ഇത് 99.64 രൂപയായും വർധിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ആർബിഐ ​ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് […]
Read more

Recent News