ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 100 രൂപയിലേക്ക് എത്തി. തിരുവനന്തപുരത്ത് 107 രൂപയിൽ നിന്നും പെട്രോൾ വില 110.76 രൂപയിലെത്തി. കൊച്ചിയിൽ പെട്രോളിന് 108.62 രൂപയുമായി വർധിച്ചു . ഡീസലിന് നേരത്തെ 96.48 രൂപയായിരുന്നു. ഇത് 99.64 രൂപയായും വർധിച്ചു.
കഴിഞ്ഞ കുറച്ച് ദിവസമായി രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. ആർബിഐ ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് സമാനാമായി സ്വയം നിയന്ത്രണങ്ങളിലേക്ക് പോകണമെന്ന് പ്രധാനമന്ത്രിയും സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇതിനിടയിലാണ് ഇപ്പോൾ ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില വർധനവ് ഉണ്ടായിരിക്കുന്നത്.
