തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി എല്‍ഡിഎഫ് നേതാവും ആര്‍ജെഡി സംസ്ഥാന അധ്യക്ഷനുമായ എം വി ശ്രേയാംസ് കുമാര്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നിലപാടുളള നേതാവാണ് സതീശനെന്ന് അദ്ദേഹം പറഞ്ഞു. നന്നായി പഠിച്ച് മാത്രം സംസാരിക്കുന്ന നേതാവാണ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവായിരിക്കെ സതീശന് നടത്തിയ ഇടപടലുകള്‍ മികച്ചതായിരുന്നു. അത് ജനം അംഗീകരിച്ചുവെന്നും തനിക്ക് അദ്ദേഹത്തിൽ പ്രതീക്ഷയുണ്ടെന്നും എം വി ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു .
അതേസമയം, യുഡിഎഫില്‍ ആയിരിക്കെ താനും സതീശനും ഹരിത എംഎല്‍എ മാരുടെ ഗ്രൂപ്പിലായിരുന്നു. ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പല സമ്മർദ്ദങ്ങളും ഉണ്ടാകും അതിനെ വി ഡി സതീശൻ എങ്ങനെ കൈകാര്യം ചെയ്യും എന്നത് കാലത്തിന് മാത്രമേ പറയാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
