ഇടിമിന്നലോട് കൂടിയ കനത്ത മഴ, ഉത്തർപ്രദേശിൽ 33 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടർന്ന് 33 മരണം. ഉത്തർപ്രദേശിലെ ഫത്തേപൂർ, ബുദൗൻ, ഭദോഹി, തുടങ്ങിയ ജില്ലകളിലാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനില്‍ അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയി ഒരാളും മരിച്ചു. ശക്തമായ മഴയിൽ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ നെറ്റ്‌വർക്ക് തകരാറിലായതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു. നിലവില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. […]
Read more

