Category: NEWS

മഞ്ഞക്കുളത്ത് വിവാഹ ദിവസം ആഡംബര കാറുകളിൽ യുവാക്കളുടെ അപകട യാത്ര

കോഴിക്കോട്: വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ നടത്തിയ അപകട യാത്രയില്‍ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ എം പ്രജീഷിന്റെ നേതൃത്വത്തിലാണ് കര്‍ശന നടപടി സ്വീകരിച്ചത്. പേരാമ്പ്ര മേപ്പയ്യൂർ മഞ്ഞക്കുളത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാദത്തിനിടയായ വിവാഹം നടന്നത്. മഞ്ഞക്കുളം പുലപ്രോല്‍ ഷഫീഖിന്റെ വിവാഹത്തോടനുബന്ധിച്ചാണ് സുഹൃത്തുക്കള്‍ അപകടകരമാം വിധം പൊതുറോഡിലൂടെ ആഡംബര കാറുകളില്‍ സഞ്ചരിച്ചത്. കാറുകള്‍ക്ക് മുകളിലും ബോണറ്റിലും കയറി നിന്നും ഡോര്‍ തുറന്നു പിടിച്ചും നിര്‍ത്താതെ ഹോണ്‍ മുഴക്കിയുമായിരുന്നു […]
Read more

പേരാവൂരില്‍ 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും : കെ കെ ഷൈലജ

കണ്ണൂർ: പേരാവൂരിലും കേരളത്തിലും എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും സ്ഥാനാര്‍ഥിയുമായ കെ കെ ശൈലജ. പേരാവൂരില്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും. 75മുതല്‍ 80 സീറ്റ് വരെ എല്‍ഡിഎഫ് വിജയിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു. പേരാവൂരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നതാണ് തങ്ങളുടെ കണക്കുകൂട്ടലെന്നും. 3000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാകും ജയമെന്നുഎന്നും ഷൈലജ കൂട്ടിച്ചേർത്തു. ബാക്കി കാര്യം വോട്ടെണ്ണി കഴിഞ്ഞാലേ പറയാന്‍ സാധിക്കൂ. പത്ത് വര്‍ഷത്തെ വികസന പ്രവര്‍ത്തനവും ക്ഷേമ പ്രവര്‍ത്തനവും തന്നെയാണ് എടുത്തു പറയാനുള്ളത്. […]
Read more

ഡോ. സംഗീതയ്ക്ക് സ്വീകരണം, ഡോ. റാമിനെ പിടികൂടാൻ ശ്രമിക്കുന്നില്ല; പോലീസിനെതിരെ നിതിൻ രാജിന്റെ അച്ഛൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. പോലീസും സർക്കാരും ഒത്തുകളിക്കുകയാണെന്നും പോലീസ് അനുകൂല നിലപാട് സ്വീകരിക്കില്ലെന്നും രാജൻ പറഞ്ഞു. ഡോക്ട്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ല. രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു. അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ്. താൻ ആറുദിവസമായി […]
Read more

വിഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും

ഇടുക്കി : തൊടുപുഴയിൽ വിഡി സതീശന് അനുകൂലമായി ഫ്‌ലക്സ് വെച്ചതിന്റെ ചുമതല പരസ്യമായി ഏറ്റെടുത്ത് കോൺഗ്രസ് നേതാക്കൾ.ജനവികാരം പറഞ്ഞതിന്റെ പേരിൽ കെപിസിസി നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും. നിയുക്ത മുഖ്യമന്ത്രി വടശ്ശേരി ദാമോദരന്‍ സതീശന് ഹൃദയാഭിവാദ്യങ്ങള്‍ എന്നായിരുന്നു തൊടുപുഴയില്‍ ഉയര്‍ന്ന ഫ്‌ലെക്‌സിലെ വാചകങ്ങള്‍. ജനങ്ങളുടെ വികാരമാണ് വിഡി സതീശൻ മുഖ്യമന്ത്രി ആകേണ്ടതെന്ന് കെപിസിസി മൈനോറിറ്റി സെൽ ഇടുക്കി ജില്ലാ കൺവീനർ റോയി മണർകാട്ട്. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചുകൊണ്ട് പ്രകടനം നടത്തുമെന്നും […]
Read more

കൈപ്പത്തി എന്ന് കേൾക്കുമ്പോൾ അറപ്പാകുന്നു; എം എം മണി

ഇടുക്കി: കേരളത്തിൽ നൂറിൽ കൂടുതൽ സീറ്റ്‌ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് എംഎം മണി. ഇടുക്കിയിൽ നാലു സീറ്റും നിലനിർത്തുമെന്ന് പറഞ്ഞ എംഎം മണി തൊടുപുഴയിൽ എൽഡിഎഫ് ജയിച്ചാൽ അത്ഭുതപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു. പി ജെ ജോസഫ് മാറിയത് ഗുണമാകും. അപ്പൻ ഒന്നും ചെയ്യാത്തിടത്ത് മകനെ നിർത്തി എന്നൊരു പ്രശ്നവും യുഡിഎഫ് നേരിടുന്നുണ്ട്. ഉടുമ്പൻചോലയിൽ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്. ഇടുക്കിയിൽ കൈപ്പത്തിയിൽ യുഡിഎഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം […]
Read more

മൂന്നാം ഊഴം ഉറപ്പെന്ന് എൽഡിഎഫ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ 2021ലെ ഭൂരിപക്ഷം ലഭ്യമായില്ലെങ്കിലും 75 സീറ്റുകൾ നേടി തുടർഭരണം ഉറപ്പിക്കാനാകുമെന്നാണ് എൽഡിഎഫിന്‍റെ പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒപ്പം നിൽക്കുമെന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ. കഴിഞ്ഞ തവണ 80 സീറ്റുകൾ പ്രവചിച്ച എക്സിറ്റ്പോൾ ഫലങ്ങൾ മറികടന്ന് 99 സീറ്റുകൾ കിട്ടിയതിനാൽ ഇത്തവണ എക്സിറ്റ് പോളുകൾ പറഞ്ഞ 60ൽ നിന്ന് 70 കടക്കാനാകുമെന്നാണ് എൽഡിഎഫ് നേതൃത്വം കരുതുന്നത്. തുടർഭരണം ഉണ്ടാകുമെന്നത് വെറും വാക്കല്ല, കണക്കുകളുടെ അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് […]
Read more

പൊലീസിനെതിരെ നിതിൻ രാജിന്റെ അച്ഛൻ

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ. പൊലീസും സർക്കാരും ഒത്തു കളിക്കുന്നുവെന്നും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജൻ പറഞ്ഞു. ഡോക്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്. ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു. അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങൾ മാത്രമാണ്. താൻ ആറുദിവസമായി […]
Read more

പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് പി.വി. അൻവർ. താൻ വ്യക്തിപരമായി നടത്തിയ സർവേ റിപ്പോർട്ടുകൾ പ്രകാരം യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 86 സീറ്റുകൾക്ക് പുറമെ 23 സീറ്റുകളിൽ കൂടി യുഡിഎഫിന് ജയസാധ്യതയുണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. വിജയ സാധ്യതയുള്ള ഈ സീറ്റുകൾ കൂടി ലഭിച്ചാൽ യുഡിഎഫിന്റെ അംഗബലം 109 അല്ലെങ്കിൽ 110 സീറ്റുകളിലേക്ക് എത്തിയേക്കാം. ഇതിൽ പകുതി സീറ്റുകൾ മാത്രം ലഭിച്ചാൽ പോലും യുഡിഎഫ് 100 […]
Read more

ഡൽഹിയിൽ നാലുനില കെട്ടിടത്തിലെ തീപിടിത്തത്തിൽ 9 മരണം

ഡൽഹി: നാലുനില കെട്ടിടത്തിലുണ്ടായ വൻതീപിടിത്തത്തിൽ ഒമ്പത് പേർ മരിച്ചു. ഡൽഹിയിലെ വിവേക് വിഹാർ മേഖലയിലാണ് സംഭവം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വിവേക് വിഹാർ ഫേസ്-1 ലെ നാലുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ 2,3,4 നിലകളിലെ ഫ്ലാറ്റുകളിലാണ് തീ പടർന്നത്. ഉടൻ തന്നെ പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തസമയത്ത് കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തിയിരുന്നു. 15 പേരെ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റവരെ […]
Read more

അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടുപേർ മരിച്ചു

ആലപ്പുഴ: അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് ആലപ്പുഴയിൽ രണ്ടിടങ്ങളിലായി രണ്ടുപേർ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് നീർക്കുന്നം കളത്തിൽ വിജയന്റെ മകൾ ആര്യമോൾ (26), മാവേലിക്കര വഴുവാടി കളീക്കൽ വടക്കതിൽ ബിനു വർഗീസ് (55) എന്നിവരാണു മരിച്ചത്. ആര്യമോൾ ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ നഴ്‌സായിരുന്നു. വിദേശത്തു പോകാനായി രണ്ടുമാസം മുൻപ് രാജിവെച്ച് നാട്ടിലെത്തിയതാണ്. ഒരുമാസം മുൻപാണ് രോഗലക്ഷണം കണ്ടത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ആശുപത്രിവിട്ട് വീട്ടിലെത്തിയശേഷം വീണ്ടും പ്രശ്നം കണ്ടതോടെ പരുമലയിലെ സ്വകാര്യാശുപത്രിയിലെത്തി. അവിടെ […]
Read more

Recent News