വീണ്ടും വിവാദം; വിമാനത്തിനുള്ളില്‍ വെച്ച് ഇ-സിഗരറ്റ് വലിച്ച് യുസ്‌വേന്ദ്ര ചഹൽ
അഹമ്മദാബാദ്: ഐപിഎല്ലിനിടെ വീണ്ടും വിവാദത്തിൽപ്പെട്ട് പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹൽ. വിമാനത്തിനുള്ളിൽ വെച്ച് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ക്കൊപ്പമിരുന്ന് ചാഹല്‍ വാപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പഞ്ചാബ് കിംഗ്സിലെ സഹതാരമായ അർഷ്ദീപ് സിംഗിന്‍റെ വ്ളോഗിലൂടെയാണ് ചാഹല്‍ വിമാനത്തില്‍ വെച്ച് ഇ- സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. തന്‍റെ സോഷ്യൽ മീഡിയയിൽ അർഷ്ദീപ് സിംഗ് പങ്കുവെച്ച വ്ളോഗിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ ആരോപണം. […]
Read more

