ടി20 പരമ്പരയില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കി

ലണ്ടന്‍: ഇംഗ്ലണ്ട് – അയര്‍ലന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി. ബിസിസിഐയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് താരത്തിന് വിശ്രമം അനുവദിച്ചത്. എന്നാല്‍, പര്യടനത്തിലെ ഏകദിന പരമ്പരയില്‍ സിറാജ് ടീമിനൊപ്പം ചേരുമെന്ന് ബിസിസിഐ അറിയിച്ചു. വരാനിരിക്കുന്ന ക്രിക്കറ്റ് സീസണ്‍ കണക്കിലെടുത്ത്, കളിക്കാര്‍ക്ക് വിശ്രമം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ബിസിസിഐ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിന് ശേഷമാണ് സിറാജിന് വിശ്രമം നല്‍കിയത്. ബിസിസിഐ മെഡിക്കല്‍ ടീമും ടീം […]

ശ്രീലങ്ക ‘എ’ ടീമിനെതിരായ മത്സരത്തിൽ റുതുരാജ് ഗെയ്ക്വാദിന് സെഞ്ച്വറി

ശ്രീലങ്ക ‘എ’ ടീമിനെതിരായ സന്നാഹ ഏകദിന മത്സരത്തിൽ റുതുരാജ് ഗെയ്ക്വാദിന് സെഞ്ച്വറി. 114 പന്തിൽ മൂന്ന് സിക്‌സറും ആറ് ഫോറുകളും അടക്കമായിരുന്നു ഗെയ്ക്വാദ് 101 റൺസ് നേടിയത്. ക്യാപ്റ്റൻ തിലക് വർമ 60 റൺസ് നേടി. പ്രിയാൻഷ് ആര്യ 32 റൺസും സുര്യൻഷ് ഷെഡ്‌ജെ 26 റൺസും ആയുഷ് ബദോനി 24 റൺസും നേടി. അതേസമയം മത്സരത്തിൽ വൈഭവ് സൂര്യവംശിക്ക് തിളങ്ങാനായില്ല. 14 റണ്‍സിന് ഇടംകൈയന്‍ ബാറ്റര്‍റായ വൈഭവിന് ക്രീസ് വിടേണ്ടി വന്നു. 12 ബോളില്‍ മൂന്ന് […]

സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചു; ബെൻ സ്റ്റോക്സിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു

നൈറ്റ് ക്ലബിൽ വെച്ച് സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ച സംഭവത്തിൽ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനും ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസണിനുമെതിരെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു. ന്യൂസിലൻഡിനെതിരായ ലോർഡ്സ് ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം. ഇതേ തുടർന്ന് ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസി തെറിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ലോർഡ്സ് ടെസ്റ്റ് ജയത്തിന് ശേഷം പുലർച്ചെ ചെൽസിയിലെ ഒരു നൈറ്റ് ക്ലബിൽ വെച്ച് താരങ്ങൾ സാരാസെൻസ് റഗ്ബി ക്ലബ് അക്കാദമി കളിക്കാരനുമായി തർക്കത്തിൽ […]

വിരമിക്കലിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് കടുത്ത ഭാഷയിൽ മറുപടി നൽകി ഹർമൻപ്രീത് കൗർ

ജൂൺ 12-ന് വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കാനിരിക്കെ തന്‍റെ വിരമിക്കലിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവർത്തകന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ടൂർണമെന്‍റിന് മുന്നോടിയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിച്ച ‘ക്യാപ്റ്റൻസ് ഡേ’ യിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സംഭവം. ചോദ്യോത്തര വേളയ്ക്ക് ഇടയിലാണ് 37-കാരിയായ ഹർമൻപ്രീതിനോട് ഇത്തവണത്തേത് നിങ്ങളുടെ അവസാന ലോകകപ്പ് ആയിരിക്കുമോ എന്ന് ഒരു മാധ്യമപ്രവര്‍ത്തൻ ചോദിച്ചത്. എന്നാൽ ചോദ്യം കേട്ട് ഒട്ടും പതറാതെ, മൂർച്ചയേറിയ മറുചോദ്യം ചോദിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ […]

ടീമിന്റെ ഭാ​ഗമാകാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നുവെന്ന് രജത് പടിദാർ

ബെംഗളൂരു: ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു നായകൻ രജത് പടിദാർ. ആര്‍സിബിയില്‍ ചേരാൻ തനിക്ക് ഒരിക്കലും താല്‍പര്യമില്ലായിരുന്നുവെന്നാണ് ആർസിബിക്ക് തുടർച്ചയായി രണ്ട് തവണ ഐ.പി.എൽ കിരീടം നേടിക്കൊടുത്ത പാടിദാർ പറഞ്ഞത്. 2022-ൽ പരിക്കേറ്റ മറ്റൊരു താരത്തിന് പകരക്കാരനായി ടീമിലേക്ക് വിളി വന്നപ്പോൾ പോകാൻ ഒട്ടും താൽര്യമില്ലായിരുന്നുവെന്ന് പാടിദാര്‍ ഒരു അഭിമുഖത്തിൽ പറ‍ഞ്ഞു. 2021-ലാണ് പടിദാർ ആദ്യമായി ആർ.സി.ബിയിലെത്തുന്നത്. എന്നാൽ 2022-ലെ മെഗാ ലേലത്തിൽ താരത്തെ ആരും വാങ്ങിയിരുന്നില്ല. പിന്നീട് ലവ്‌നിത് സിസോദിയയ്ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി […]

ബംഗാള്‍ ടി20 ലീഗില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി മുഹമ്മദ് ഷമി

കൊല്‍ക്കത്ത: ബംഗാള്‍ ടി20 ലീഗില്‍ തകര്‍പ്പന്‍ ഹാട്രിക്കുമായി ഇന്ത്യന്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. റാഢ് ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ സിലിഗുരി സ്‌ട്രൈക്കേഴ്‌സിന് തകര്‍പ്പന്‍ വിജയം സമ്മാനിക്കുന്നതിൽ ഷമി നിർണായക പങ്ക് വഹിച്ചു. മികച്ച ആഭ്യന്തര സീസണിന് ശേഷവും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്ന ഷമിയുടെ അന്താരാഷ്ട്ര ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഈ പ്രകടനം വീണ്ടും വഴിവെച്ചിരിക്കുകയാണ്. മത്സരത്തിന്റെ പതിനാറാം ഓവറില്‍ ഷഹബാസ് അഹമ്മദിനെ പുറത്താക്കിയ ഷമി, തൊട്ടടുത്ത പന്തുകളില്‍ രോഹിത് കുമാര്‍, ദീപഞ്ജന്‍ മുഖര്‍ജി എന്നിവരെയും മടക്കിയാണ് […]

ഇറാൻ ടീമിലെ കളിക്കാർക്ക് വിസ ലഭിച്ചു; സപ്പോർട്ട് സ്റ്റാഫിന് യാത്രാനുമതി നിഷേധിക്കപ്പെട്ടു

വാഷിങ്ടൺ: ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ഫുട്ബോൾ ടീമിലെ കളിക്കാർക്ക് യുഎസ് വിസ ലഭിച്ചെങ്കിലും, ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെയുള്ള സുപ്രധാന സപ്പോർട്ട് സ്റ്റാഫിന് യാത്രാനുമതി നിഷേധിക്കപ്പെട്ടതായി ഇറാൻ. രാജ്യത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ മേധാവി ഉൾപ്പെടെ 15 ഭരണനിർവഹണ ഉദ്യോഗസ്ഥർക്ക് വിസ നിഷേധിച്ചതായാണ് റിപ്പോർട്ട്. കായികരംഗത്തെ രാഷ്ട്രീയ ഇടപെടലാണ് യുഎസിന്റേതെന്നും ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ഭീകരവാദ ബന്ധമുള്ളവരെ സ്പോർട്സിന്റെ മറവിൽ രാജ്യത്തേക്ക് കടത്താൻ അനുവദിക്കില്ലെന്നാണ് യുഎസിന്റെ നിലപാട്. ജൂൺ 15 ന് ലോസ് ആഞ്ചലസിലാണ് ഇറാന്റെ ആദ്യ […]

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗില്‍

മുള്ളൻപൂർ: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍. ഇന്ത്യൻ ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ ഗിൽ ക്യാപ്റ്റനായ ശേഷമുള്ള ടെസ്റ്റ് ബാറ്റിംഗ് ശരാശരിയില്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഫ്ഗാനിസ്ഥാനെതിരെ മുള്ളൻപൂർ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിന് പിന്നാലെയാണ് ഗിൽ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ആദ്യ ദിനം 103 റൺസുമായി പുറത്താകാതെ നിന്ന […]

സ്റ്റേഡിയത്തിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ഫിഫ; നടപടി കളിക്കാരുടെ സുരക്ഷ മുൻനിർത്തി

വാഷിങ്ടൺ: ഫിഫ ലോകകപ്പ് വേദികളിലേക്ക് വെള്ളക്കുപ്പികൾ കൊണ്ടുപോകുന്നത് നിരോധിച്ച് ഫിഫ. കുപ്പികളും മറ്റും സ്റ്റേഡിയത്തിലേക്ക് എറിയുന്നത് മൂലമുണ്ടാകുന്ന പരിക്കുകൾ ഒഴിവാക്കുക ലക്ഷ്യമിട്ടാണ് ഫിഫയുടെ തീരുമാനം. ഒരു ലിറ്റർവരെയുള്ള സുതാര്യമായ പ്ലാസ്റ്റിക് കുപ്പികൾ കൈയിൽ കരുതാമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുനരുപയോഗിക്കാവുന്ന കുപ്പികൾ, കപ്പുകൾ, ജാറുകൾ, കാനുകൾ എന്നിവവയ്‌ക്കടക്കം സ്റ്റേഡിയത്തിൽ കയറ്റുന്നതിന് നിരോധനമേർപ്പെടുത്തി. കളിക്കാർ, റഫറിമാർ, ആരാധകർ, വോളന്റിയർമാർ, ജീവനക്കാർ എന്നിവരുടെയെല്ലാം ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഫ അറിയിച്ചു. കാണികൾക്ക് സ്റ്റേഡിയത്തിനകത്തുനിന്ന് വെള്ളം വാങ്ങാൻ സാധിക്കുമെന്നും ഇതിനായി സാധാരണ […]

ആരാധക പിന്തുണയോടെ ഐഷോസ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍

ലോകകപ്പിലെ ടീമുകളുടെ പേര് പറഞ്ഞാണ് ഐഷോസ്പീഡ് ‘ചാമ്പ്യന്‍സ്’ ഗാനം തുടങ്ങുന്നത്. ആരാധകര്‍ ഗാനം ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. ഷക്കീറയുടെ ഗാനമാണ് ലോകകപ്പിന് ഔദ്യോഗികമെങ്കിലും ഐഷോസ്പീഡിന്റെ ഗാനത്തിനാണ് ആരാധക പിന്തുണ കിട്ടിയത്. പിന്നാലെ ഗാനം ഔദ്യോഗിക ഗാനമാക്കണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ഫിഫ ഐഷോസ്പീഡിന്റെ ഗാനം ഔദ്യോഗികമാക്കിയത്. ഫിഫയുടെ ലോകകപ്പ് ആല്‍ബത്തില്‍ ഗാനം ചേര്‍ത്തു. ഫിഫയില്‍ നിന്ന് ലഭിച്ച സന്ദേശം ഐഷോസ്പീഡ് തന്നെയാണ് സ്ഥിരീകരിച്ചത്. അതേസമയം, ‘ചാമ്പ്യന്‍സ്’ ഗാനത്തിന്റെ കാഴ്ച്ചക്കാര്‍ 14 മില്യണ്‍ കടന്നു. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആരാധനയിലൂടെയും […]