ഇന്ദിര ഗാരണ്ടികൾ നടപ്പാകില്ല

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ഇന്ദിര ഗാരണ്ടികൾ കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ലെന്ന് മുൻ ധനവകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ ഡോ. ടിഎം തോമസ് ഐസക്. ധവളപത്രം മുഴുവൻ പരതിയാലും വരുമാനം വർദ്ധിപ്പിക്കാനുള്ള സൂത്രപ്പണികളെക്കുറിച്ച് ഒരു പരാമർശവുമില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളം വലിയൊരു തിരിച്ച് പോക്കിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ് എന്ന ആശങ്കയും തോമസ് ഐസക് പങ്കുവെയ്ക്കുന്നു. കേന്ദ്ര വിവേചനമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് മുഖ്യ കാരണമെന്നും അതൊരു മുഖ്യ വിമർശനമായി ധവളപത്രത്തിൽ ഉന്നയിക്കുന്നില്ലെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *