കൊല്‍ക്കത്ത: മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയേകിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഋതബ്രത ബാനര്‍ജി ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 60 തൃണമൂല്‍ എംഎല്‍എമാര്‍ ഋതബ്രത ബാനര്‍ജിയെ നിയമസഭയില്‍ പിന്തുണച്ച് കത്ത് നൽകിയതായാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് ഋതബ്രത കത്ത് നല്‍കിയത് സ്പീക്കര്‍ രതീന്ദ്ര ബോസ് അംഗീകരിക്കുകയായിരുന്നു.
പ്രതിപക്ഷ നേതൃ സ്ഥാനം വിമത നേതാവ് സ്വന്തമാക്കിയത് നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കും പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ക്കുമൊടുവില്‍ മമതക്കേറ്റ കനത്ത പ്രഹരമായി. ആകെ 80 എംഎല്‍എമാരാണ് ടിഎംസിക്ക് ബംഗാളിലുള്ളത്. ഇതില്‍ 60 പേരും വിമതരായതോടെ മമതയെ പിന്തുണക്കുന്നത് 20 എംഎല്‍എമാര്‍ മാത്രമായി.
