ഹജ്ജ് സീസൺ വൻ വിജയം; സുരക്ഷാ വകുപ്പുകളെ അഭിനന്ദിച്ച് മദീന ഗവർണർ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സീസൺ വൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിൽ വിവിധ സുരക്ഷാ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച് മദീന ഗവർണറും ഹജ്ജ്-ഉംറ സ്ഥിരം സമിതി അധ്യക്ഷനുമായ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്. മദീന റീജിയണൽ ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ നഹാർ ബിൻ സൗദിന്റെ സാന്നിധ്യത്തിൽ ചേർന്ന സ്ഥിരം സുരക്ഷാ സമിതി യോഗത്തിലാണ് അദ്ദേഹം ഹജ്ജ് സീസണിന്റെ വിജയത്തെ പ്രകീർത്തിച്ചത്. ഹജ്ജ് സീസണിലുണ്ടായ ഈ വലിയ നേട്ടം ദൈവാനുഗ്രഹത്താലും, അതോടൊപ്പം തന്നെ ദൈവത്തിന്റെ അതിഥികളായെത്തുന്ന തീർഥാടകർക്കായി സൗദി ഭരണനേതൃത്വം നൽകുന്ന വലിയ പിന്തുണയുടെയും ഫലമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *