Tag: LATEST

ഖത്തറിൽ സമുദ്ര ഗതാഗതം പൂർണ്ണമായി പുനഃരാരംഭിച്ചു

ദോഹ: ഖത്തറിലെ സമുദ്ര ഗതാഗതം പൂർണ്ണമായി പുനരാരംഭിച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് രാജ്യത്തെ എല്ലാത്തരം ബോട്ടുകൾക്കും കപ്പലുകൾക്കും സർവീസ് നടത്താൻ അനുമതി നൽകിയത്. പ്രദേശത്തെ സാഹചര്യങ്ങൾ അടിസ്ഥാനമാക്കി മുൻകരുതലായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോൾ പിൻവലിച്ചത്. ഇതോടെ വിനോദ സഞ്ചാര ബോട്ടുകൾ , വാണിജ്യ കപ്പലുകൾ ,മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് കടലിൽ സഞ്ചരിക്കുന്നതിന് തടസ്സങ്ങൾ നീങ്ങി. ഗതാഗത മന്ത്രാലയത്തിന്റെ പുതിയ നിർദേശപ്രകാരം വിനോദസഞ്ചാര ബോട്ടുകൾ ഉൾപ്പെടെ മിക്ക കപ്പലുകൾക്കും രാവിലെ 6 മണി മുതൽ വൈകുന്നേരം 6 […]
Read more

ഒമാനിലെ ദ്വീപിൽ‌ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം

മസ്കത്ത്: ഒമാനിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ദൈമാനിയാത്ത് ദ്വീപിൽ‌ പവിഴപ്പുറ്റുകൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം, സമുദ്ര പരിസ്ഥിതിയും ജൈവ വൈവിധ്യവും ശക്തിപ്പെടുത്തുന്നതിന്റെയും ഭാ​ഗായാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്, ആ​ഗോള താപനവും സമുദ്ര താപനിലയും വർധിക്കുന്നത് മൂലം വംശനാശഭീഷണി നേരിടുന്ന അപൂർവ പവിഴപ്പുറ്റുകളെ പുനരധിവസിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയുടെയും എൽഎൻജി കമ്പനിയുടെയും പിന്തുണയോടെയാണ് പരിസ്ഥിതി അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. അധ്യാധുനികമായി ഡയറക്ട് ഫിക്സേഷൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് 600 മുതൽ 1000 വരെ […]
Read more

വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍

ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍. കൃഷ്ണഗിരി നിയമസഭാ മണ്ഡലത്തില്‍ തമിഴക വാഴ്വരിമൈ കക്ഷി സ്ഥാനാര്‍ഥിയായി ഭാര്യ മുത്തുലക്ഷ്മിയും മേട്ടൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മകള്‍ വിദ്യാറാണിയുമാണ് മത്സരത്തിനിറങ്ങുന്നത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിദ്യാറാണി നാം തമിഴകര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ ലഭിക്കുകയും ചെയ്തിരുന്നു. 2006 ല്‍ സ്വതന്ത്രയായി മത്സരിച്ച ശേഷം മുത്തുലക്ഷ്മി ഇപ്പോഴാണ് ജനവിധി തേടുന്നത്. നാം തമിഴര്‍ […]
Read more

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പങ്കാളി ഫർമാന്റെ അറസ്റ്റ് തടഞ്ഞത് ഹൈക്കോടതി നീട്ടി

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പങ്കാളി ഫർമാന്റെ അറസ്റ്റ് തടഞ്ഞത് ഹൈക്കോടതി നീട്ടി. മെയ് 20 വരെയാണ് നീട്ടിയത്. ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ […]
Read more

ഡൽഹിയിൽ തീവ്ര ഉഷ്ണതരംഗത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: നഗരത്തിൽ വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. വരുന്ന ബുധനാഴ്ച്ചയോടെ ഡൽഹിയിലെ താപനില 40 % സെൽഷ്യസിലും വെള്ളിയാഴ്ചയോടെ 41% സെൽഷ്യസിലും എത്തിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം തന്നെ നഗരത്തിൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്നും വായുഗുണനിലവാരസൂചിക ‘മോശം’ അവസ്ഥയിലേക്ക് മാറാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. മാർച്ച് മാസം ലഭിച്ച ചെറിയ രീതിയിലുള്ള മഴയ്ക്ക് ശേഷം ഡൽഹിയിൽ താപനില ഉയരുകയാണ്. കഴിഞ്ഞയാഴ്ച്ച 28.2 ഡിഗ്രി സെൽഷ്യസാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് […]
Read more

നിതിൻ രാജിന്റെ സംസ്കാരം പൂർത്തിയായി: വിട നൽകി നാട്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ സംസ്കാരം പൂര്‍ത്തിയായി.പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാവിലെയോടെയാണ് നിതിൻ രാജിന്റെ മൃതദേഹം തിരുവനന്തപുരം ഉഴമലയ്ക്കലിലെ വീട്ടിൽ എത്തിച്ചത്. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ ഒന്നാം വർഷ വിദ്യാർത്ഥി നിതിനെ കണ്ടത്. അത്യാഹിത വിഭാഗത്തിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി […]
Read more

നിതിൻ രാജിന്റെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അധ്യാപകർ നിതിനെ അധിക്ഷേപിച്ചിരുന്നതിനെ കുറിച്ച് മാതാപിതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്ന് കമ്മീഷൻ പ്രതികരിച്ചു. അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്നും യുവജന കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാൻ പൈസ വേണമെന്ന് […]
Read more

കാലാതീതമായ തിളക്കമുള്ള ശബ്ദം; ആശാ ഭോസ്‌ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി

അന്തരിച്ച വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാതീതമായ തിളക്കമുള്ള ശബ്ദമെന്നും തലമുറകൾക്ക് പ്രചോദനമായ വ്യക്തിത്വമെന്നും അദ്ദേഹം ആശാ ഭോസ്‌ലെയെ വിശേഷിപ്പിച്ചു. അവരുടെ വിടവാങ്ങലിൽ അതിയായ ദുഃഖം ഉണ്ടെന്നും ആശാ ഭോസ്‌ലേയുമായുള്ള തന്റെ സംഭാഷണങ്ങൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ ശബ്ദങ്ങളിൽ ഒരാളായ ആശാ ഭോസ്‌ലെജിയുടെ വിടവാങ്ങലിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ദശകങ്ങൾ നീണ്ട അവരുടെ അസാധാരണമായ സംഗീത ജീവിതം […]
Read more

മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ദിന്‍ഡോരി ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജബല്‍പൂര്‍- അമര്‍കാന്തക് നാഷണല്‍ ഹൈവേയില്‍ കിക്രതാലാബ് ഗ്രാമത്തിനടുത്താണ് അപകടമുണ്ടായത്. \പിക്കപ്പ് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന അഞ്ച് പുരുഷന്മാരാണ് കൊല്ലപ്പെട്ടത്. പിക്കപ്പ് വാഹനത്തിന്റെ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിര്‍ ദിശയില്‍ നിന്ന് വന്ന ട്രക്കാണ് ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദിന്‍ഡോരി പൊലീസ് സൂപ്രണ്ട് വാഹ്നി സിംഗ് പറഞ്ഞു. അപകടത്തില്‍ മരിച്ചവര്‍ റോഡിന് നടുവിലാണ് നിന്നതെന്നും വാഹനം […]
Read more

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ആളപായമില്ല

നീലേശ്വരം: നീലേശ്വരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെ ആണ് സംഭവം നടന്നത്. പടന്നയിൽ നിന്നും കമ്പല്ലൂരിലെ വിവാഹ വീട്ടിലേക്ക് പോവുകയായിരുന്ന കാറിന് ചിമേനി തുറവിൽ വെച്ചാണ് തീപിടിച്ചത്. കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ കാറിലുണ്ടായിരുന്ന മൂന്നുപേരും പുറത്തെക്കിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പടന്ന സ്വദേശി നൗഫലും മറ്റു രണ്ടുപേരുമാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.
Read more

Recent News