ചെന്നൈ: മൂന്നുതവണ തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഒ. പനീർശെൽവം ഡിഎംകെ വിട്ട് തമിഴക വെട്രി കഴകത്തിൽ ചേരാനൊരുങ്ങുന്നു. ഡിഎംകെ ടിക്കറ്റിൽ ലഭിച്ച എംഎൽഎസ്ഥാനം രാജിവെച്ചശേഷമായിരിക്കും പാർട്ടി പ്രവേശം. അണ്ണാ ഡി.എം.കെ.യിലായിരിക്കേ മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ.പി.എസ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഡി.എം.കെ.യിൽ ചേർന്നത്. പിന്നീട് നിയമസഭയിലെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഡി.എം.കെ. തോൽക്കുകയും പാർട്ടിയിൽ ഉദ്ദേശിച്ച പദവികളൊന്നും ലഭിക്കാതിരിക്കുകയും ചെയ്തതോടെ അദ്ദേഹം നിരാശനായിരുന്നു. ടി.വി.കെ.യിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച ഒ.പി.എസ്. താൻ ഡി.എം.കെയിൽ ഉറച്ചുനിൽക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ടി.വി.കെ. […]
Month: July 2026
ഖാർഗെക്ക് കത്തയച്ച് പിണറായി
ന്യൂഡൽഹി :നീറ്റ് പരീക്ഷാ ക്രമക്കേടിന് എതിരെ പ്രതിഷേധിച്ചവർക്ക് എതിരെ കേരളത്തിലെ യുഡിഎഫ് സർക്കാർ കേസെടുത്ത വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.സമരക്കാർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിൽ ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങൾക്കൊപ്പം പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഭരിക്കുന്ന കേരളവും ഉൾപ്പെട്ടത് സർക്കാരിനെതിരെ വലിയ വിമർശനം ഉയർത്തിയിരിക്കുകയാണ്. കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കഴിഞ്ഞ ദിവസം പിണറായി കത്ത് നൽകിയിരുന്നു. ഇതിൽ മുഖ്യമന്ത്രി വിഡി […]
ബാറുകളുടെ സമയം കൃത്യം; തത്കാലത്തേക്ക് ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് എക്സൈസ്
തിരുവനന്തപുരം: ബാറുകളുടെ അനധികൃത പ്രവർത്തനസമയം തടഞ്ഞ് എക്സൈസ്. തത്കാലത്തേക്ക് ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകൾക്ക് നൽകിയിട്ടുള്ള സന്ദേശം. ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ബാറുകൾ രാവിലെ അഞ്ചുമുതൽ തുറക്കുന്നുവെന്ന് മന്ത്രി എം. ലിജു ചൂണ്ടിക്കാട്ടി. എക്സൈസ് ഉദ്യോഗസ്ഥർ അറിയാതെ ഇതെങ്ങനെ നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. അവലോകനയോഗത്തിനു പിന്നാലെ ഉദ്യോഗസ്ഥർക്ക് താക്കീതു നൽകിയ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ബാറുകളുടെ […]
BJPയുടെ ആവശ്യം അംഗീകരിച്ചു
ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശങ്ങൾ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്പീക്കർ. ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെയടക്കമുള്ള പരാമർശങ്ങളും ഇഡിയറ്റ് പരാമർശവുമാണ് നീക്കിയത്. ജന്തർ മന്തർ പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്കെതിരെയുള്ള ദില്ലി പൊലീസ് നടപടിയിൽ രാഹുൽ അമിത് ഷാക്കെതിരെ ലോക്സഭയിൽ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. വിദ്യാർഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്നും അല്ലെങ്കിൽ വെടിവെപ്പ് നടന്നത് അദ്ദേഹം അറിഞ്ഞില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. രാഹുലിൻറെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ഭരണകക്ഷി എംപിമാർ ആവശ്യപ്പെട്ടിരുന്നു. അമിത്ഷാ […]
അമിത് ഷാ രാജിവെക്കണം
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെൻ്റിൽ വെച്ച് അമിത്ഷാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കുന്നതും ജിതേന്ദ്ര സിംഗിന് അമിത്ഷായുടെ കോൾ തുരുതുരെ വരുന്നതും താൻ കണ്ടുവെന്ന് രാഹുൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം. അമിത്ഷാക്കെതിരെ പാർലമെൻ്റിൽ ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ മാപ്പ് പറഞ്ഞാൽ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് പറഞ്ഞുവെന്നും എന്നാൽ മാപ്പ് പറയാൻ […]
ഉച്ചഭക്ഷണത്തിൽ ബിരിയാണി; ഉച്ചഭക്ഷണ പദ്ധതി പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനാണ് സർക്കാരിന്റെ ആലോചന. സ്‌കൂള്‍ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്‌മോഹന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നൂറിലധികം അധ്യാപക- അധ്യാപകേതര സംഘനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിരവധി പരാതികളും ആവശ്യങ്ങളും ഉയര്‍ന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കണമെന്നത് അത്തരത്തില്‍ ഒരാവശ്യമായിരുന്നു. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബിരിയാണി നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇക്കാര്യം […]
ഇ 20 പെട്രോൾ: ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്രം പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് എഎ റഹീം എം പി
ഡൽഹി: ഇ 20 പെട്രോളിൽ വാഹന ഉപഭോക്താക്കളെ അവഹേളിക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മറുപടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. ഇ 20യുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വിരുദ്ധമാണ് വിഷയത്തിൽ പാർലമെന്റിൽ ലഭിച്ച മറുപടി. ഇത് ചൂണ്ടിക്കാട്ടി രാജ്യസഭ ചെയർമാന് അവകാശലംഘന നോട്ടീസ് നൽകുമെന്നും സർക്കാർ നിലപാട് അപലപനീയമാണെന്നും എ എ റഹീം പറഞ്ഞു. BS3 വാഹനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ചുവെന്നും അനുഭവസ്ഥരുടെ പരാതികൾ തള്ളിപ്പറയുന്നുവെന്നും എഎ റഹീം പറഞ്ഞു. പ്രശ്നങ്ങൾ […]
പിഎം ശ്രീ; എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; വി ശിവന്‍കുട്ടി
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി. ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ കേരളമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടിക്ക് പിന്നാലെ വിഷയം വിഡി സതീശന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് സിപിഐഎം നീക്കം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും തങ്ങള്‍ക്ക് […]
‘പൈശാചികമാണ് അവസ്ഥ, മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്’ ; മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥയിൽ ഹൈക്കോടതി
കൊച്ചി: സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഞെട്ടിക്കുന്നതാണെന്നും ആധുനികത അവിടേക്ക് എത്തിനോക്കിയിട്ടില്ലെന്നും ഹൈക്കോടതി. മൃഗങ്ങൾക്കുപോലും താമസിക്കാൻകഴിയുന്ന അവസ്ഥയല്ല അവിടെയുള്ളത്. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നും പണമില്ലെന്നുപറഞ്ഞ് സർക്കാർ പിൻമാറരുതെന്നും ഹൈക്കോടതി പറഞ്ഞു. തിരുവനന്തപുരം, തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിട്ടു സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിഷയം പരിഗണിച്ചത്. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രവും സന്ദർശിക്കുമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നതെന്നു കോടതി പറഞ്ഞു. പൈശാചികമാണ് അവസ്ഥ. […]
ബസുകളിൽ കാർഗോ കമ്പാർട്ട്മെന്റുകൾ; പുതിയ പദ്ധതിയുമായി വിജയ് സർക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ . സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർക്കാരിന്റെ പുതിയ നീക്കം. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെ സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് കീഴിലുള്ള മുഴുവൻ ബസുകളിലും കാർഗോ ട്രാൻസ്പോർട്ടേഷൻ സൗകര്യം ആരംഭിക്കും. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ബസുകളിൽ പ്രത്യേകം തയ്യാറാക്കിയ കാർഗോ കമ്പാർട്ട്മെൻ്റുകൾ ഗതാഗത വകുപ്പ് മന്ത്രി എ വിജയ് തമിഴൻ […]
