കുവൈത്തിലെ വിദേശ സന്ദർശകർ ചെലവഴിച്ചത് 20.46 കോടി ദിനാർ

കുവൈത്ത് : 2026 ന്റെ ആദ്യ പാദത്തിൽ കുവൈത്തിലെ വിദേശ സന്ദർശകർ ഏകദേശം 20.46 കോടി കുവൈത്ത് ദിനാർ ചെലവഴിച്ചതായി റിപ്പോർട്ട്. രാജ്യത്തിന് പുറത്തുനിന്നുള്ള ബാങ്ക് കാർഡുകൾ വഴിയാണ് ഇത്രയും തുക ചെലവഴിച്ചത്. കുവൈത്ത് സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ആകെ ചെലവഴിച്ച തുകയുടെ സിംഹഭാഗവും ഉണ്ടായിരിക്കുന്നത് പോയിന്റ് ഓഫ് സെയിൽ വഴിയാണ്. ഇതുവഴി മാത്രം 16.76 കോടി ദിനാർ ചെലവഴിച്ചിട്ടുണ്ടെന്നും ഇത് ആകെ ചെലവഴിക്കലിന്റെ 81.9 ശതമാനത്തോളം വരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതേസമയം, എ.ടി.എമ്മുകൾ വഴി 3.7 കോടി ദിനാറാണ് പിൻവലിച്ചത്. ഇത് മൊത്തം ചെലവിന്റെ 18.1 ശതമാനമായി വരുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *