കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം നടന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ജൂൺ 16, 26 തിയ്യതികളിലായി അരങ്ങേറുന്ന ‘ഊരുഭംഗം’, ‘സൗപർണ്ണിക’ എന്നീ രണ്ടു നാടകങ്ങളുടെ പോസ്റ്റർ പ്രകാശനം സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും ചേർന്ന് നിർവഹിച്ചു.

സംസ്‌കൃതത്തിലെ പ്രശസ്തനായ ആദ്യകാലനാടകകൃത്തായ ഭാസൻ രചിച്ച വിഖ്യാതമായ സംസ്‌കൃത നാടകമായ ‘ഊരുഭംഗം’ മഹാഭാരത യുദ്ധത്തിന്റെ അവസാന നാളുകളിൽ ഭീമനും ദുര്യോധനനും തമ്മിൽ നടക്കുന്ന ഗദായുദ്ധവും തുടർന്ന് ദുര്യോധനന്റെ ഊരുഭംഗവും പ്രമേയമാക്കുന്നതാണ്. 2026 ജൂൺ 16 ചൊവ്വാഴ്ച രാത്രി 8.30 ന് ബി.കെ.എസ് ഡി.ജെ ഹാളിൽ അരങ്ങേറുന്ന ‘ഊരുഭംഗം’ സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനും തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമ പൂർവ്വവിദ്യാർത്ഥിയുമായ വിഷ്ണു നാടകഗ്രാമമാണ്.

Leave a Reply

Your email address will not be published. Required fields are marked *