ന്യൂഡൽഹി: ന്യൂഡൽഹി: ഡൽഹിയിലെ റസ്റ്ററന്റിലുണ്ടായ വൻ തീപ്പിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. ഡൽഹി മാളവ്യ നഗറിലെ ‘ലെമൺ ഗ്രീൻ റസ്റ്ററന്റി’ലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തിൽ ഒട്ടേറെപേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.50-ഓടെയാണ് ഒന്നിലേറെ നിലകളുള്ള ലെമൺ ഗ്രീൻ റസ്റ്ററന്റിൽ തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. അതേസമയം, 9.45-ഓടെയാണ് തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് അധികൃതരും പറഞ്ഞു. വിവരമറിഞ്ഞയുടൻ നെഹ്‌റു പ്ലേസ് ഫയർ സ്റ്റേഷനിൽനിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് ഫയർ സർവീസിന്റെ കൂടുതൽ യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. തീപ്പിടത്തത്തിൻെറ കാരണം വ്യക്തമല്ല.
