രണ്ട് കീടനാശിനി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് യുഎഇ

ദുബൈ: രണ്ട് കീടനാശിനി ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ യുഎഇയിലെ എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഉത്തരവ്. SCITRA നിർമിച്ച ‘ഗുഡ്‌ബൈ ഓൾ ഇൻസെക്റ്റ്‌സ്’ എന്ന ബ്രാൻഡ് നാമത്തിൽ വിൽക്കുന്നവയാണ് തിരിച്ചുവിളിച്ചത്. ‘ഗുഡ്‌ബൈ ഓൾ ഇൻസെക്റ്റ്‌സ് മാക്‌സ് കിൽസ് ഇൻ വൺ സ്‌പ്രേ’, ‘ഗുഡ്‌ബൈ ഓൾ ഇൻസെക്റ്റ്‌സ് സ്‌പ്രേ’ എന്നിവക്കെതിരെയാണ് നടപടി. നിയന്ത്രണപരവും സാങ്കേതികവുമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കൽ ഉത്തരവ്. അതേസമയം , തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിലൊന്നിൽ നിരോധിത പദാർത്ഥം അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ഉൽപ്പന്നത്തിലെ ചേരുവകളുടെ സാന്ദ്രതാ അളവിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഇവ കൂടുതൽ പ്രചരിക്കാതിരിക്കാനും അപകടസാധ്യതകൾ കുറയ്ക്കാനുമാണ് ഉടൻ വിപണിയിൽ നിന്ന് പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *