വീണ്ടും തിരിച്ചടി; കോഹ്‌ലിക്ക് പിന്നാലെ രോഹിത്തിനും പരിക്ക്

ഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രതിസന്ധിയില്‍. സൂപ്പർ താരം വിരാട് കോഹ്‌ലി പരിക്കേറ്റ് പുറത്തായതിന് പിന്നാലെ, മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ പങ്കാളിത്തവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെയേറ്റ ഹാംസ്ട്രിങ് പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. പരമ്പരയ്ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ കളിക്കാനിറങ്ങാൻ കഴിയൂ.

ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 35.37 ശരാശരിയില്‍ 283 റണ്‍സാണ് രോഹിത് നേടിയത്. 2025 മാര്‍ച്ചിലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച നായകനാണ് രോഹിത്. 39 വയസ്സുകാരനായ രോഹിത് ശര്‍മ്മയും 37 വയസ്സുകാരനായ വിരാട് കോഹ്‌ലിയും നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഇരുവരും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *