20 എംപിമാർ BJPയിലേക്ക്

ബംഗാൾ :ബംഗാളിൽ പാർട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പോര് രൂക്ഷമാകുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കി 20 എംപിമാർ ബിജെപിയുമായി ബന്ധപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഇവർ ഉടനെ പാർട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഉന്നതതലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാർട്ടി വിടാൻ എംപിമാർ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. ലോക്സഭയിലും രാജ്യസഭയിലുമായി 41 എംപിമാരാണ് തൃണമൂലിനുള്ളത്. എംപിമാരുടെ ഈ കൂടുമാറ്റം യാഥാർത്ഥ്യമായാൽ അത് മമത ബാനർജിയുടെ രാഷ്ട്രീയ കരിയറിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാകും. പ്രതിപക്ഷ ക്യാമ്പിൽ ഏറ്റവും കൂടുതൽ എംപിമാരുടെ പിന്തുണയുള്ള രണ്ടാമത്തെ പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. നിലവിൽ പാർലമെൻറിലെ പ്രതിപക്ഷ ചേരിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയാണ് തൃണമൂൽ കോൺഗ്രസ് . അതിനാൽ തന്നെ ടിഎംസിയിലെ പിളർപ്പ് മമതയെ മാത്രമല്ല, പാർലമെൻറിൽ ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കുന്ന പ്രതിപക്ഷ സഖ്യത്തിൻറെ ആകെ ശക്തിയെയും സ്വാധീനത്തെയും ബാധിക്കും.

സംസ്ഥാന സർക്കാരിന് ലഭിക്കാനുള്ള പണം ഏതൊക്കെയാണെന്നടക്കം വ്യക്തമാക്കണം. കേന്ദ്രം സംസ്ഥാനത്തിനുവേണ്ട പല വിഹിതങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ജി.എസ്.ഡി.പി.യുടെ 39 ശതമാനംവരെ ഉയർന്നിരുന്ന കടബാധ്യത ഇപ്പോൾ 33.6 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *