തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാനുള്ള നീക്കം യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് കൂട്ടുനിക്കുന്നവരായി യുഡിഎഫ് സർക്കാർ മാറുകയാണ്. വെറും ഒരു വർഷം മാത്രം കാലാവധിയുള്ള, നാമമാത്രമായ തുക നൽകുന്ന ഈ പദ്ധതിക്കായി, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ പണയം വെക്കണോയെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. ‘സംഘപരിവാർ അജണ്ടയായ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ഇരട്ടത്താപ്പ് അതിഭീകരമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ ഞങ്ങളെ ‘സംഘി’യെന്നും ‘ഒറ്റുകാർ’ എന്നും വിളിച്ച് ആക്ഷേപിച്ച വി ഡി സതീശനും കെ.സി വേണുഗോപാലും, പദ്ധതി നടപ്പാക്കില്ലെന്ന് പ്രസംഗിച്ച കെ.എം ഷാജിയും ഇന്ന് എവിടെപ്പോയി? അന്ന് ഞങ്ങളെ വേട്ടയാടിയവർ ഇന്ന് അതേ പദ്ധതിക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നു.
Related Posts
കുവൈത്തിൽ 64 ലക്ഷം രൂപ മോഷ്ടിച്ച പ്രവാസി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കറൻസി എക്സ്ചേഞ്ച് കമ്പനിയിൽ നിന്ന് 21,000 കുവൈത്തി ദിനാർ (ഏകദേശം 64 ലക്ഷം ഇന്ത്യൻ രൂപ) മോഷ്ടിച്ച…
ആൻറണി സർക്കാരിന് തെറ്റ് പറ്റി
തിരുവനന്തപുരം: ചിന്നക്കനാൽ 301 ഉന്നതിയിൽ ആളുകൾക്ക് ഭൂമി നൽകിയ 2002-ലെ എ.കെ. ആൻറണി സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നെന്ന് ഡി.സി.സി. പ്രസിഡന്റ്…
വി ഡിക്കൊരു സർപ്രൈസ്
പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ 62-ാം ജന്മദിനം അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരിൽ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പറവൂർ ഗവൺമെന്റ് ഹയർ…
