ഭാര്യയുടെ ചിത്രമുപയോ​ഗിച്ച് അപവാദ പ്രചരണം നടത്തുന്നു: പരാതിയുമായി എംബി രാജേഷ്

പാലക്കാട്: തന്റെ ഭാര്യയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി എം. ബി. രാജേഷ്.

സാമൂഹിക മാധ്യമങ്ങളിൽ പരിധിവിട്ട വ്യക്തിഹത്യയാണ് നടക്കുന്നത്. സൈബർ അധിക്ഷേപങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാൻ ഒരു ഐടി സെല്ലിനെയും അഭിഭാഷക സംഘത്തെയും നിയോഗിച്ചിരിക്കുകയാണ് രാജേഷ്.

തെരഞ്ഞെടുപ്പ് കാലത്ത് ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയൊരു നടപടിയിലേക്ക് കടക്കുന്നത് ഇത് ആദ്യമായിരിക്കും എന്നും, കുടുംബത്തെ വേട്ടയാടുമ്പോൾ ഇതല്ലാതെ വേറെ വഴിയില്ല എന്നും രാജേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *