കോഴിക്കോട്: ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരെ എംജി സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ പി. എ മുഹമ്മദ് റിയാസ് എംഎല്‍എ. മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂലികളെ കുത്തിനിറച്ച ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ യുഡിഎഫ് സര്‍ക്കാരിന്റെ മൗനാനുവാദം അപകടകരമാണെന്ന് റിയാസ് പറഞ്ഞു. സര്‍വകലാശാലകള്‍ മതവര്‍ഗീയ പ്രസ്ഥാനങ്ങളുടെ പരീക്ഷണശാലകളല്ലെന്നും അതുകൊണ്ടുതന്നെ സര്‍വകലാശാലകളുടെ കാവിവല്‍ക്കരണത്തിനെതിരായ പോരാട്ടം കേരളത്തിന്റെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
’30 അംഗ സെനറ്റില്‍ ബിജെപി ദേശീയസമിതി അംഗം ഉള്‍പ്പെടെ 19 സംഘപരിവാറുകാരെയാണ് തിരുകിക്കയറ്റിയത്. നേരത്തെ എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി കുസാറ്റിലെ ബിജെപി അനുകൂല അദ്ധ്യാപക സംഘടനാ നേതാവിനെ ഗവര്‍ണര്‍ നിയമിച്ചപ്പോഴും നിലപാട് പറയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. താല്‍ക്കാലിക വിസി നിയമനത്തിനുള്ള പാനല്‍ നല്കാന് പോലും സര്‍ക്കാര്‍ ശ്രമിച്ചില്ല എന്നത് ഗൗരവകരമായ വീഴ്ചയായിരുന്നു. നിയമസഭ പ്രസംഗത്തില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മറുപടി ലഭിച്ചിരുന്നില്ലെന്നും റിയാസ് പറഞ്ഞു.
എംജി സര്‍വകലാശാലയിലെ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത മുഴുവന്‍ പേരും ആര്‍എസ്എസ്-ബിജെപി പശ്ചാത്തലമുള്ളവരാണ്. 30 അംഗ സെനറ്റില്‍ 19 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ പുറത്തിറക്കിയത്. ഇതില്‍ എല്ലാവരും സംഘപരിവാര്‍ പശ്ചാത്തലമുള്ളവരാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശങ്കരരാമന്, എബിവിപി പ്രവര്‍ത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി അധ്യാപക സംഘടനാ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
