ഒമാനിൽ ചൂട് ഇനിയും കൂടും

മസ്കത്ത്: ഒമാനിൽ ഇത്തവണത്തെ വേനൽകാലം പതിവിലും കൂടുതൽ കനത്തതായിരിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആഗസ്റ്റ് വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുക. ചില ഉൾപ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

ഇപ്രാവശ്യം സാധാരണയേക്കാൾ കഠിനമായ വേനൽക്കാലത്തിലേക്കാണ് ഒമാൻ നീങ്ങുന്നത്. ജൂൺ മാസത്തിൽ കിഴക്കൻ, തെക്കുകിഴക്കൻ ഒമാനിൽ ശരാശരിയിലും താഴെ മാത്രമായിരിക്കും മഴ ലഭിക്കുക. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഇതേ വരണ്ട കാലാവസ്ഥ തുടരും. സുൽത്താനേറ്റിലുടനീളം മഴയുടെ അളവ് സാധാരണ ലഭിക്കുന്നതിനേക്കാൾ കുറവായിരിക്കുമെന്നാണ് പ്രവചനം. ഇത് വേനൽക്കാലത്തിന്റെ കാഠിന്യം വർധിപ്പിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *