ബ്യൂണസ് ഐറിസ്: ലോകകപ്പിന് തൊട്ടുമുമ്പ് അർജന്‍റീന ടീം ക്യാമ്പിൽ പുകഞ്ഞ വിവാദങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി പരിശീലകൻ ലയണൽ സ്കലോണി. അർജന്‍റീന നായകൻ ലിയോണൽ മെസിയെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ വിദേശ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് സ്കലോണിയുടെ ആക്ഷേപം. ടീമില്‍ ആരൊക്കെ വേണമന്നതുമുതല്‍ എല്ലാ തീരുമാനങ്ങളും മെസിയോട് ചോദിച്ചാണ് എടുക്കുന്നതെന്ന രീതിയിൽ വാർത്തകൾ വന്നതും, അത് ഒടുവിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അനാവശ്യ താരതമ്യങ്ങളിലേക്ക് വഴിമാറിയതുമാണ് സ്കലോണിയെ ചൊടിപ്പിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് മാധ്യമങ്ങൾക്കെതിരെ സ്കലോണി പരസ്യമായി രംഗത്തെത്തിയത്.
അര്‍ജന്‍റീന ടീമില്‍ എല്ലാം തീരുമാനിക്കുന്നത് മെസി
