ചിക്കൻ കറിയിൽ എലിവിഷം കലർത്തി അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൻ

ജാവ: നിരന്തരം അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അമ്മായി അമ്മയെ ചിക്കൻ കറിയിൽ എലിവിഷം നൽകി കൊലപ്പെടുത്തി മരുമകൻ. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലാണ് സംഭവം. നാൽപതുകാരനായ പുർവാഡി വാഹ്യുദി എന്നയാളാണ് അറസ്റ്റിലായത്. കോഴിയിറച്ചി കൊണ്ടുള്ള വിഭവമായ സതേയിൽ എലിവിഷം കലർത്തിയാണ് കൊലപാതകം. 57കാരിയായ അമിനയാണ് കൊല്ലപ്പെട്ടത്. ചിക്കൻ സതേ വാങ്ങിയ ശേഷം ഇതിൽ എലിവിഷം മുക്കി വച്ച ശേഷം ഇത് അമ്മായി അമ്മയ്ക്ക് കൊറിയർ ചെയ്യുകയായിരുന്നു. 57കാരിയെ ഛർദ്ദിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ പിന്നാലെ ഭർതൃ സഹോദരിയെ കേസിൽ കുരുക്കാനും യുവാവ് ശ്രമിച്ചുവെന്ന് പൊലീസ് വിശദമാക്കുന്നത്. അമിനയുടെ ഇളയ മകലുടെ പരാതിയിലാണ് പൊലീസ് 57കാരിയുടെ മരണത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. എവിടെ നിന്നാണ് എന്ന് അറിയാത്ത ചിക്കൻ വിഭവം കൊറിയറിൽ ലഭിച്ചപ്പോൾ അത് കഴിക്കതുതെന്ന് അമ്മയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മകൾ പൊലീസിന് മൊഴി നൽകിയിരുന്നു. അമിനയുടെ കോഴികളേയും ചത്ത നിലയിൽ കണ്ടതായി അയൽവാസി മൊഴി നൽകിയതോടെയാണ് മെയ് മാസം സംസ്കരിച്ച അമിനയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *