മന്ത്രി കെ മുരളീധരനെതിരെ വിദ്വേഷ കമൻ്റ്; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വിദ്വേഷ കമൻ്റ് നൽകിയ CPIM പ്രവർത്തകനെതിരെ കേസ് എടുത്തു പോലീസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി താമരശ്ശേരി പോലീസാണ് കേസെടുത്തത്. കെപിസിസി അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം ആരോഗ്യമന്ത്രി കോഴിക്കോട് എത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റയിൽവേ സ്റ്റേഷനിൽ വൻ പോലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ നിപ, ഷിഗല്ല അവലോകനയോഗം ചേർന്നു. വിവിധ ജില്ലാ കളക്ടർമാർ,കോഴിക്കോട് ഡിഎംഒ, ഡി ഇ ഒയും ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം മന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *