ഷാർജയിലെ ജൂവലറി, വാച്ച് പ്രദർശനം സമാപിച്ചു

ഷാർജ : ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വർണ വസ്ത്രങ്ങളിലൂടെയും വാച്ചുകളിലൂടെയും ഒട്ടേറെപ്പേരെ ആകർഷിച്ച വാച്ച് ആൻഡ് ജൂവലറി മിഡിലീസ്റ്റ് പ്രദർശനം സമാപിച്ചു. അൽ റൊമൈസൻ ഗോൾഡ് ആൻഡ് ജൂവലറിയുടെ പ്രദർശനത്തിലുള്ള സ്വർണ വസ്ത്രം മേളയുടെ ശ്രദ്ധകേന്ദ്രമായി മാറി. 10 കിലോഗ്രാമിലേറെ തൂക്കമുള്ള ഈ വസ്ത്രം 21 കാരറ്റ് സ്വർണത്തിലാണ് നിർമിച്ചത്. ലോകത്തിലെ ഏറ്റവും വിലകൂടിയ സ്വർണ വസ്ത്രമെന്ന ഗിന്നസ് ലോക റെക്കോഡും ഈ അപൂർവ സ്വർണസൃഷ്ടിക്ക് ലഭിച്ചിട്ടുണ്ട്. പ്രാദേശിക ആഭരണ സ്ഥാപനങ്ങളിൽനിന്നും ബ്രാൻഡുകളിൽനിന്നും ശ്രദ്ധേയമായ പങ്കാളിത്തമാണ് പ്രദർശനത്തിലുണ്ടായിരുന്നത്. പാരമ്പര്യവും നൂതനത്വവും സമന്വയിപ്പിച്ചുള്ള രൂപകല്പനകൾ സന്ദർശകർക്ക് മികച്ച തിരഞ്ഞെടുപ്പുകൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *