ഗ്ലോബൽ പീസ് ഇൻഡക്സിൽ മെന മേഖലയിൽ ഖത്തർ ഒന്നാമത്

ദോഹ: ആഗോള സമാധാന സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഖത്തർ. മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക മേഖലയിലാണ് ഖത്തറിന്റെ നേട്ടം. പ്രാദേശിക മേഖലയിൽ കനത്ത വെല്ലുവിളികൾ നിലനിൽക്കുന്ന വേളയിലാണ് രാജ്യം ആദ്യ സ്ഥാനം നിലനിർത്തുന്നത്. സിഡ്‌നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്‌സ് ആൻഡ് പീസ് പ്രതിവർഷം പ്രസിദ്ധീകരിക്കുന്ന ആഗോള സൂചികയിലാണ് ഖത്തറിന്റെ നേട്ടം. സാമൂഹിക സുരക്ഷ, ആഭ്യന്തര-അന്തർദേശീയ സംഘർഷങ്ങൾ, സൈനികവൽക്കണം തുടങ്ങിയ നിരവധി സൂചകങ്ങൾ വിലയിരുത്തിയാണ് സംഘടന പട്ടിക തയ്യാറാക്കിയത്. ഈ മേഖലയിൽ ഖത്തറിന്റെ സ്‌കോർ 1.369ൽ നിന്ന് 1.400 ആയി ഉയർന്നു. ആഗോള തലത്തിൽ മുപ്പത്തിയൊന്നാമതാണ് ഖത്തർ. ഐസ് ലാൻഡാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാൻഡ് രണ്ടാമതും സ്വിറ്റ്‌സർലാൻഡ് മൂന്നാമതുമാണ്. പട്ടികയിൽ 127 ആം സ്ഥാനത്താണ് ഇന്ത്യ. മെന മേഖലയിൽ കുവൈത്താണ് രണ്ടാമത്. ആഗോള റാങ്കിങ്ങിൽ 49-ാമതാണ് കുവൈത്ത്. ഒമാൻ മൂന്നാമതും മൊറോക്കോ നാലാമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *