ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് സൗദി അറേബ്യയുടെ പ്രതിരോധ താരം അബ്ദുൽ ഇലാഹ് അൽ അമ്രി. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയുടെ വല കുലുക്കിയാണ് അൽ അമ്രി പല നേട്ടങ്ങൾ സ്വന്തമാക്കിയത്. ലോകകപ്പ് വേദിയിൽ ഉറുഗ്വേക്കെതിരെ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ അറബ് കളിക്കാരനയി മാറിയിരിക്കുകയാണ് അൽ അമ്രി. കൂടാതെ ലോകകപ്പിൽ സൗദിയുടെ ഡിഫൻഡർ നേടുന്ന ആദ്യ ഗോൾ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. മത്സരത്തിന്റെ 41-ാം മിനിറ്റിലായിരുന്നു സൗദി ആരാധകരെ ആവേശത്തിലാഴ്ത്തിയ ആ ചരിത്ര നിമിഷം പിറന്നത്. മുഹമ്മദ് കാനോയുടെ തകർപ്പൻ ഹെഡർ ഉറുഗ്വേ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര തട്ടിയകറ്റിയപ്പോൾ, കിട്ടിയ റീബൗണ്ട് അവസരം ഒട്ടും സമയം കളയാതെ അൽ അമ്രി വലയിലെത്തിക്കുകയായിരുന്നു.
Related Posts
ഡൽഹിയിലെ പൊലീസ് അതിക്രമം: വെള്ളിയാഴ്ച എസ്എഫ്ഐ പഠിപ്പ്മുടക്ക്
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് നേരെ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ജൂലൈ 24ന് എസ്എഫ്ഐ.…
പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി…
നാലുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ഗാസിയാബാദ്: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ജസീം എന്ന ചോട്ടുവാണ് കൊല്ലപ്പെട്ടത്.…
