റിയാദ്: ഖിദ്ദിയയിൽ നാഷണൽ ടെന്നീസ് സെന്റർ പ്രഖ്യാപിച്ച് ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി. 28 ഹാർഡ് കോർട്ടുകളും രണ്ട് കളിമൺ കോർട്ടുകളും ഉൾപ്പെടെ 30 ടെന്നീസ് കോർട്ടുകളാണ് മേഖലയിലെ ഏറ്റവും വലിയ നാഷണൽ ടെന്നീസ് സെന്ററിലുണ്ടാകുക. പ്രധാന കോർട്ടിൽ 15,000 കാണികൾക്ക് സൗകര്യമുണ്ടാകും. രണ്ടാം കോർട്ടിൽ 5,000 കാണികളെയും മൂന്നാമത്തെ കോർട്ടിൽ 2,000 കാണികളെയും ഉൾക്കൊള്ളാനാകും. മൾട്ടി പർപ്പസ് അരീനയിൽ 8,000 കാണികൾക്കും സൗകര്യമുണ്ടാകും. 33,000 കാണികളാണ് സെന്ററിന്റെ മൊത്തം ശേഷി. നിർമാണം മുറയ്ക്ക് നടന്നാൽ 2027 ൽ കേന്ദ്രം പ്രവർത്തനക്ഷമമാകുമെന്നാണ് വിവരം.
മേഖലയിലെ ഏറ്റവും വലിയ ടെന്നീസ് സെന്റർ ഖിദ്ദിയയിൽ
