ഡ്രൈവറില്ലാ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ മത്സരവുമായി ആർ.ടി.എ

ദുബായ് : ഡ്രൈവറില്ലാ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) സംഘടിപ്പിക്കുന്ന അഞ്ചാമത് ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്‌പോർട്ട് 2027 മത്സരത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു. ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് മത്സരം നടക്കുന്നത്. സ്മാർട്ട് ഇന്റഗ്രേറ്റഡ് ഇൻഫ്രാസ്ട്രക്ചർ എന്നതാണ് ഇത്തവണത്തെ മത്സര പ്രമേയം. സാങ്കേതികവിദ്യാ ദാതാക്കൾ, ഗവേഷകർ, സർവകലാശാലകൾ എന്നിവർക്ക് സ്വയംനിയന്ത്രിത വാഹനങ്ങളെക്കുറിച്ചുള്ള അവരുടെ അത്യാധുനിക കണ്ടെത്തലുകൾ മത്സരത്തിനായി സമർപ്പിക്കാം. താത്‌പര്യമുള്ളവർക്ക് ഇതിനായി പ്രത്യേകം തയ്യാറാക്കിയ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *