തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിലെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്നും എത്തും. എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കർ ഇന്ന് ഹാജരായേക്കും. സിഎംആർഎലുമായി ബന്ധപ്പെട്ട 3 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 9 പേർക്കാണ് നോട്ടീസ് നൽക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ മകൾ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. SFIO റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരങ്ങൾ ഇന്ന് ഇഡിയ്ക്ക് ലഭിക്കും. 134 രേഖകളാണ് ലഭിക്കുക.
2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ 2.78 കോടി രൂപ കരിമണൽ കമ്പനിയായ സി എം ആർ എൽ ഐടി സേവനങ്ങൾക്ക് എന്ന പേരിൽ എക്സാലോജിക്കിന് നൽകിയിട്ടുണ്ട്. എന്നാൽ എക്സാജിക് സിഎംആർഎൽന് പ്രത്യേക സേവനങ്ങൾ ഒന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ SFIO കണ്ടെത്തൽ. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയെയും ജയ എസ് കർത്തയെയും, മകൾ ഷിബി എസ് കർത്തയെയും ഇ ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
